Ticker

6/recent/ticker-posts

പാലക്കാട് ചിറ്റൂരിൽ ഇരട്ട സഹോദരങ്ങൾ കുളത്തിൽ മുങ്ങി മരിച്ചു


പാലക്കാട് ജില്ലയിലെ ചിറ്റൂർ കാണാതായ പതിനാല് വയസ്സുള്ള ഇരട്ട സഹോദരങ്ങളുടെ മൃതദേഹങ്ങൾ കുളത്തിൽ നിന്ന് കണ്ടെത്തി. ചിറ്റൂർ സ്വദേശിയായ കാശി വിശ്വനാഥന്റെ മക്കളായ രാമൻ, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. ഇരുവരും ചിറ്റൂർ ബോയ്‌സ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ്.ഇന്നലെ വൈകുന്നേരം മുതൽ കുട്ടികളെ കാണാതായിരുന്നു. പതിവുപോലെ അടുത്തുള്ള ക്ഷേത്രത്തിൽ വിളക്ക് കൊളുത്തിയ ശേഷം ഇവർ അപ്രത്യക്ഷരാവുകയായിരുന്നു. വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം തിരച്ചിൽ നടത്തി.തിരച്ചിലിനൊടുവിൽ, ചിറ്റൂർ ശിവൻകോവിലിലെ കുളത്തിൽ നിന്നാണ് ആദ്യം ലക്ഷ്മണന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് രാമന്റെ മൃതദേഹവും ലഭിച്ചത്.പോലീസ് നൽകുന്ന സൂചനകൾ അനുസരിച്ച്, കുട്ടികൾക്ക് നീന്തൽ വശമില്ലായിരുന്നു. കുളിക്കാനല്ല, മറിച്ച് മീൻ പിടിക്കാനായി ഇവർ കുളത്തിൽ ഇറങ്ങിയതാകാം എന്നാണ് പ്രാഥമിക നിഗമനം. ഒരാൾ അപകടത്തിൽപ്പെട്ടപ്പോൾ മറ്റേയാൾ രക്ഷിക്കാൻ ശ്രമിച്ചതാകാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.

Post a Comment

0 Comments