Ticker

6/recent/ticker-posts

തിക്കോടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സിഡിഎസ് ജെൻഡർ റിസോഴ്സ് സെൻ്റർ ഉൽഘാടനം

 തിക്കോടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സിഡിഎസ് ജെൻഡർ റിസോഴ്സ് സെൻ്റർ ഉൽഘാടന കർമ്മം പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. സി ഡി എസ് വൈസ് ചെയർപേഴ്സൺ ശ്രീമതി ബിജിന വായോത്ത് സ്വാഗതം ആശംസിച്ച ചടങ്ങിൽ സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി പുഷ്പ പി കെ അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ജമീല സമദ് ചടങ്ങ് ഉൽഘാടനം ചെയ്തു സംസാരിച്ചു.ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ വിശ്വൻ , പ്രനില സത്യൻ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, ഷക്കീല കെ പി ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ, വാർഡ് മെമ്പർ മാരായ സന്തോഷ് തിക്കോടി, വിബിത ബൈജു,അബ്ദുൽമജീദ്, ഷീബ പുൽപ്പാണ്ടി, അഗ്രി DPM ആരതി,AH DPM രേഖ,മെമ്പർ സെക്രട്ടറി എം ടി വിനോദൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. എ ഡി എം സി ശ്രീമതി ജുബുനു മാനസികാരോഗ്യത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചും ജെൻഡർ റിസോഴ്സ് സെൻ്റർ പ്രവർത്തന ലക്ഷ്യങ്ങളെ കുറിച്ചും വിശദീകരിച്ചു. സ്‌നേഹിത സർവീസ് പ്രൊ വൈഡർ ശ്രീമതി ദിവ്യ , സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌ക് സേവനങ്ങളെക്കുറിച്ചും, കമ്മ്യൂണിറ്റി കൗൺസിലിംഗ് ,GRC സേവനങ്ങളെ കുറിച്ചും കമ്മ്യൂണിറ്റി കൗൺസിലർ ഐശ്വ ഐശ്വര്യയും ചടങ്ങിൽ സംസാരിച്ചു. ബ്ളോക്ക് കോ ഓർഡിനേറ്റർമാരായ സബീഷ , സയന, അഭിരാമി, സിഡിഎസ് മെമ്പർമാർ, അക്കൗണ്ടൻ്റ് എന്നിവർ നേതൃത്വം നൽകി.സാമൂഹ്യ ഉപസമിതി കൺവീനർ ശ്രീമതി ദീപകാരാപ്പള്ളി പരിപാടിക്ക് നന്ദി കുറിച്ചു .

Post a Comment

0 Comments