.പയ്യോളി നഗരസഭയിലെ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാനായ 27-ാം ഡിവിഷൻ കൗൺസിലർ കൂടിയായ പി.എം റിയാസിന് ഡിവിഷൻ മുസ്ലിം ലീഗ് കുടുംബ സംഗമത്തിൽ വെച്ച് സ്നേഹാദരവ് നൽകി.
പത്ത് വർഷക്കാലം ഡിവിഷൻ കൗൺസിലറായിരുന്ന പി.എം.റിയാസിന് ഡിവിഷൻ മുസ്ലിം ലീഗ് കമ്മിറ്റിയുടെ മൊമെൻ്റൊ മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി ബഷീർ മേലടി നൽകി, ആദരിച്ചു.
ഡിവിഷൻ പ്രസിഡണ്ട് കെ.ടി.ഉബൈദിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് എ.പി.കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു.
തുടർന്നു നടന്ന ചടങ്ങിൽ
ഡിവിഷൻ നിരീക്ഷകൻ നിസാർ പയലൻ , വനിതാ ലീഗ് പ്രസിഡണ്ട് സാഹിറ കോട്ടക്കൽ, സിക്രട്ടറി സമീറ എം.വി. എന്നിവർ പ്രസംഗിച്ചു.
ജനറൽ സിക്രട്ടറി പി.എം റഫീഖ് സ്വാഗതവും ,ട്രഷർ കെ.വി ഹുസ്സയിൻ നന്ദിയും പറഞ്ഞു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.