Ticker

6/recent/ticker-posts

ശിശുദിനം വർണശോഭയോടെ ആവിത്താര അംഗൻവാടിയിൽ


പയ്യോളി : ആവിത്താര 27 ആം നമ്പർ അംഗനവാടിയിൽ ശിശുദിനം വർണ്ണാഭമായ രീതിയിൽ ആഘോഷിച്ചു . ചാച്ചാജിയുടെ ചിത്രം ഉയർത്തിപ്പിടിച്ചും, ശിശുദിന സന്ദേശം അടങ്ങിയ പ്ലേ കാർഡ് കയ്യിലേന്തിയും,പൂക്കൾ വിരലുകളിൽ കൂട്ടിപ്പിടിച്ചും കുഞ്ഞു മക്കൾ നടത്തിയ പ്രകടനം ഹൃദ്യമായ ഒന്നായിരുന്നു. ഇബ്രാഹിം തിക്കോടി മുഖ്യാതിഥിയായി. അംഗൻവാടി ടീച്ചർ പുഷ്പശ്രീ, ചന്ദ്രി എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments