Ticker

6/recent/ticker-posts

പൊയിൽക്കാവിൽ ബൈക്കിൽ പിക്കപ്പ് വാൻ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കൊയിലാണ്ടി: പൊയിൽക്കാവിൽ ബൈക്കിൽ പിക്കപ്പ് വാൻ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പുളിയഞ്ചേരി പുറവയൽകുനി അശോകൻ ആണ് മരിച്ചത്
അശോകൻ സഞ്ചരിച്ച ബൈക്കിൻ്റെ പിറകിൽ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അശോകനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ശാൻഡി. മക്കൾ: ആതിര (അധ്യാപിക കാസർഗോഡ്). അവന്യ (വിദ്യാർഥി). സഹോദരങ്ങൾ: കമല, മീനാക്ഷി, പുഷ്‌പ, ബിന്ദു, രാജൻ (പരേതൻ)

Post a Comment

0 Comments