Ticker

6/recent/ticker-posts

ടാൻസാനിയയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെത്തുടർന്ന് രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട കലാപം രൂക്ഷമായി 800-ൽ അധികം ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ടാൻസാനിയയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെത്തുടർന്ന് രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട കലാപം രൂക്ഷമായി. ഈ കിഴക്കൻ ആഫ്രിക്കൻ രാജ്യത്ത് മലയാളികൾ ഉൾപ്പെടെയുള്ള ഏകദേശം 20,000 ഇന്ത്യക്കാർ താമസിക്കുന്നതിനാൽ ഇന്ത്യൻ സമൂഹം കടുത്ത ആശങ്കയിലാണ്.
2025 ഒക്ടോബർ 29-നാണ് തിരഞ്ഞെടുപ്പ് നടന്നത്. 97 ശതമാനത്തിലധികം വോട്ടുകൾ നേടി സാംബിയ സുലുഹു ഹസ്സൻ വിജയിച്ചെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം അംഗീകരിക്കാൻ ഒരു വിഭാഗം തയ്യാറായില്ല. തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നതായി ആരോപിച്ച പ്രതിഷേധക്കാർ തെരുവിലിറങ്ങി വോട്ടെണ്ണൽ തടസ്സപ്പെടുത്തിയതോടെയാണ് സ്ഥിതി വഷളായത്.
പ്രതിഷേധങ്ങൾ കലാപത്തിലേക്ക് വഴിമാറിയതോടെ നൂറുകണക്കിനാളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. സുരക്ഷാ സേനയുടെ വെടിവെപ്പിലാണ് ആളുകൾ മരിച്ചത്. ഔദ്യോഗികമായി മരണസംഖ്യ പുറത്തുവിട്ടിട്ടില്ലെങ്കിലും, അന്താരാഷ്ട്ര മാധ്യമങ്ങൾ 800-ൽ അധികം ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യുന്നു. പ്രതിപക്ഷ പാർട്ടിയായ ചാഡെമയുടെ കണക്കനുസരിച്ച് ഏകദേശം 700 പേർ മരിച്ചിട്ടുണ്ട്.
കലാപം അടിച്ചമർത്താനായി പോലീസിനെ സഹായിക്കാൻ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്റർനെറ്റ് കണക്റ്റിവിറ്റി റദ്ദാക്കിയത് യാത്രകളെയും മറ്റ് ദൈനംദിന കാര്യങ്ങളെയും ബാധിച്ചു. കൂടാതെ, അക്രമങ്ങൾ വ്യാപിച്ചതിനെ തുടർന്ന് നവംബർ 3-ന് തുറക്കാനിരുന്ന യൂണിവേഴ്സിറ്റികളുടെ പ്രവർത്തനം സർക്കാർ മാറ്റിവെക്കുകയും ചെയ്തു.
 

Post a Comment

0 Comments