Ticker

6/recent/ticker-posts

രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു പ്രതി ഓടി രക്ഷപ്പെട്ടു

തൃശൂര്‍ ചാവക്കാട് രണ്ട് പൊലീസുകാർക്ക്  കുത്തേറ്റു. ചാവക്കാട് എസ്‌ഐ ശരത്ത് സോമന്‍, സിപിഒ അരുണ്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം
 ചാവക്കാട് സ്വദേശി നിസാര്‍ ആണ് കുത്തിപ്പരുക്കേല്‍പ്പിച്ചത്.
കുടുംബ വഴക്കുമായി ബന്ധപ്പെട്ട് ബന്ധുവിനെ കുത്തി പരുക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയതായിരുന്നു 'പൊലീസ്  പ്രതി പോലീസിനെ നേരെ അക്രമം അഴിച്ചുവിട്ടു സംഭവത്തിൽ
ശരത്തിന്റെ കൈക്ക് കുത്തേറ്റു. അരുണിനെ ഇരുമ്പ് വടികൊണ്ട് അടിക്കുകയായിരുന്നു.  അക്രമത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടുവെന്നാണ് വിവരം. നിസാറിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് വിവരം.

Post a Comment

0 Comments