Ticker

6/recent/ticker-posts

രാഷ്ട്രീയ ഏകതാ ദിനം: പയ്യോളി പോലീസ്, എസ് പി സി യൂണിറ്റുകളുടെ ലഹരി വിരുദ്ധ കൂട്ടയോട്ടവും ട്രാഫിക് ബോധവത്കരണവും

പയ്യോളി: സ്വാതന്ത്ര്യസമര സേനാനിയും ഭാരത ഏകീകരണത്തിന്റെ പ്രധാന ശില്പികളിലൊരാളുമായ സർദാർ വല്ലഭായി പട്ടേലിന്റെ 150-ാമത് ജന്മദിനം 'രാഷ്ട്രീയ ഏകതാ ദിന'മായി ആചരിച്ചു. പയ്യോളി പോലീസിന്റെയും പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, മണിയൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ കൂട്ടയോട്ടവും ട്രാഫിക് ബോധവത്കരണവും നടന്നു. കീഴൂർ പൂവെടി തറയ്ക്ക് സമീപത്തു നിന്നും ആരംഭിച്ച കൂട്ടയോട്ടം പയ്യോളി ബസ് സ്റ്റാന്റിൽ സമാപിച്ചു. പയ്യോളി പോലീസ് ഇൻസ്പെക്ടർ പി ജിതേഷ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന്, ഏകതാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ് ഐ പി ഷമീർ അധ്യക്ഷത വഹിച്ചു. എസ് ഐ കെ കെ സുദർശന കുമാർ ട്രാഫിക് ബോധവത്കരണ ക്ലാസ് നയിച്ചു. എസ് പി സി ഡ്രിൽ ഇൻസ്ട്രക്ടർമാരായ രജീഷ് ചെമ്മേരി, എം വി ബിജീഷ്, പയ്യോളി ഗവ.ഹൈസ്കൂൾ അധ്യാപകരായ കെ പി സുബിൻ, ഒ സൂര്യ, മണിയൂർ ഗവ. ഹൈസ്കൂൾ അധ്യാപകരായ വി പി ബ്രിജേഷ്, ടി പി ഷീബ നേതൃത്വം നൽകി. തുടർന്ന്, എസ് പി സി കേഡറ്റ്സിനെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് റോഡുകളിൽ പ്രായോഗിക ട്രാഫിക് പാഠങ്ങൾ നൽകി.

Post a Comment

0 Comments