Ticker

6/recent/ticker-posts

അത്തോളിയിൽ വർക് ഷോപ്പിലെ കാറിന് തീപിടിച്ചു.

കൊയിലാണ്ടി അത്തോളി അത്താണിക്കലുള്ള  വർക് ഷോപ്പിലെ കാറിന് തീപിടിച്ചു.
 ഇന്ന് വൈകുന്നേരം 6 മണിയോടുകൂടിയാണ്  പ്രൊഫഷണൽ ബോഡി ഷോപ്പിൽ ഗ്യാസ് വെൽഡിങ് ചെയ്യുന്നതിനിടെ  കാറിനും സിലിണ്ടറിനും തീ പിടിച്ചത്. 
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എമ്മിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന എത്തുമ്പോൾ ഷോറൂമിലെ ജോലിക്കാരും നാട്ടുകാരും പോലീസും ചേർന്ന് ഫയർ എക്സ്റ്റിംഗുഷർ ഉപയോഗിച്ച് നിയന്ത്രണവിധേയമാക്കിയിരുന്നു. ശേഷം സേന ലീക്കായ ഗ്യാസ് സിലിണ്ടർ ഓഫ് ചെയ്യുകയും കൂടുതൽ അപകടം ഇല്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
 കാറിന്റെ മുൻഭാഗം  കത്തി നശിച്ചു
 ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രതീഷ് കെ എൻ, ബിനീഷ് കെ, നിധിപ്രസാദി ഇ എം,ഷാജു കെ, നവീൻ, ഹോം ഗാർഡ് മാരായ ഓംപ്രകാശ്,ഷൈജു എന്നിവർ തീയണക്കുന്നതിൽ ഏർപ്പെട്ടു

Post a Comment

0 Comments