Ticker

6/recent/ticker-posts

ചുമട് തൊഴിലാളികൾ പ്രതിഷേധ ധർണ്ണ നടത്തി


കൊയിലാണ്ടി: ഹെഡ്ലോഡ് വർക്കേഴ്സ് ഫെഡറേഷൻ ഐ എൻ ടി യു സി യുടെ ആഭിമുഖ്യത്തിൽ ചുമട് തൊഴിലാളികൾ ക്ഷേമ ബോർഡ് ഉപസമിതി ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കെ പി സി സി മെംബർ പി രത്നവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു.
തൊഴിലാളികളുടെ ആനുകൂല്യങ്ങൾ കാലോചിതമായി പരിക്ഷരിക്കുക, ഇ എസ് ഐ -ചികിത്സ സൗകര്യങ്ങൾ ലഭ്യമാക്കുക, മിനിമം പെൻഷൻ 5000 രൂപയാക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനമൊട്ടാകെ നടത്തിയ ധർണ്ണയുടെ ഭാഗമായാണ് സംഘടിപ്പിച്ചത്

 ഐ എൻ ടി യു സി റീജിയണൽ പ്രസിഡണ്ട് ടി കെ നാരായണൻ അധ്യക്ഷത വഹിച്ചു.
കെ കെ ഭാസ്കരൻ സ്വാഗതം പറഞ്ഞു.
റഷീദ് പുളിയഞ്ചേരി, ദിനേശ് കുമാർ പി,വായനാരി സോമൻ, ഷിജു കേരള ഫീഡ്സ് എന്നിവർ സംസാരിച്ചു.
ടി കെ സജീവൻ, ജിതേഷ് പി കെ , ബാബു കെ വി , വൈശാഖ്, ഉമ്മർ കെ കെ, ഷാജി ഇ കെ , മനോജ്, അനൂപ് പി പി, ജിനീഷ് പി കെ എന്നിവർ നേതൃത്വം നൽകി

Post a Comment

0 Comments