Ticker

6/recent/ticker-posts

ദേശീയപാത പുഴയായ് ഒഴുകി ഗതാഗതം നിശ്ചലം ' നന്തിയിലും പെരുമാൾപുരത്തും അതി രൂക്ഷമായ വെള്ളക്കെട്ട്

പയ്യോളി : ദേശീയപാത പുഴയായ് ഒഴുകി ഗതാഗതം നിശ്ചലം ' നന്തിയിലും പെരുമാൾപുരത്തും അതി രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. ഇന്ന് നിർത്താതെ പെയ്ത മഴയെ തുടർന്നാണ് വള്ളക്കെട്ട് രൂപപ്പെട്ടത് ദേശീയപാതയിലെ സർവീസ് റോഡുകളിലെ ഇരുഭാഗത്തുമുള്ള ഡ്രൈനേജുകളിലൂടെ വെള്ളം ഒഴുക്കി വിടാത്തതാണ് വെള്ളക്കെട്ട് രൂക്ഷമായത്. പല തവണ മഴയെ തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായിട്ടും ഡ്രൈനേജുകളുടെ പണിപൂർത്തീകരിക്കാൻ യാതൊരു ശ്രമവും നടത്തിയിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നു.
 പയ്യോളി മേഖലയിലെ വെള്ളക്കെട്ട് നിരവധി തവണ  മന്ത്രി, എംപി,  കലക്ടർ ഉൾപ്പെടെയുള്ളവർ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ തീരുമാനമെടുത്തെങ്കിലും പരിഹാരം ആയില്ല. ഇഴഞ്ഞു നീങ്ങുന്ന ദേശീയപാതയുടെ നിർമ്മാണ പ്രവർത്തിയാണ് ഇപ്പോഴും ഇവിടെ വിനയായി കൊണ്ടിരിക്കുന്നത്
 ഗതാഗതക്കുറുക്കിൽപ്പെട്ട് നിരവധി യാത്രക്കാരാണ് വഴിയിൽ കുടുങ്ങിയത് ഗതാഗത സംവിധാനങ്ങൾ മഴ പെയ്യുമ്പോൾ താറുമാറാകുന്നതിൽ ശാശ്വത പരിഹാരം കാണാത്തത് യാത്രക്കാരിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്
ദേശീയപാതയിലൂടെ കടന്നു പോകേണ്ട വാഹനങ്ങൾ മറ്റു ചെറു റോഡുകൾ വഴി കടന്നു പോയത്

Post a Comment

0 Comments