Ticker

6/recent/ticker-posts

പണ്ഡിത ജ്യോതിസ്സ് ബാവു ഉസ്താദിനെ ആദരിച്ചു



നന്തി ബസാർ: പാലൂർ തിരുവസന്തം 1500 മിലാദ് സമാപനത്തോടന ബന്ധിച്ച്
45 വർഷക്കാലം കോടിക്കൽ ഷറഫുൽ ഇസ്ലാം മദ്രസ്സയിൽ അദ്ധ്യാപനം നടത്തി നൂറ്ക്കണക്കിന് ശിഷ്യഗണങ്ങളെ വാർത്തെടുത്ത പണ്ഡിത ജ്യോതിസ് ബാവു ഉസ്താദിനെ സമസ്ത കേന്ദ്രമുഷാവറ അംഗം പുറക്കാട് മൊയ്തീൻ കുട്ടി മുസ്ല്യാരുടെ നേതൃത്വത്തിൽ പൗര പ്രമുഖർ ഷാൾ അണിയിച്ച് ആദരിച്ചു. അഹമദ് ഫൈസി കടലൂർ ഉദ്ഘാടനം ചെയ്തു. ഫവാസ്ഹുമൈദി
അധ്യക്ഷനായി. മജീദ് ദാരിമി, കോഴി ലോത്ത് അബുബക്കർ ഹാജി, മജീദ് മന്ദത്ത്, കെ.പി. കരീം, മുഹമ്മദലി മുതുകുനി, പുതുക്കുടി അബ്ദു , അസ്സയിനാർ സഅദി, മജീദ് മുസ്ല്യാർ, പി.കെ. ഹുസൈൻ ഹാജി, ഞെട്ടിക്കര അസ്സു, റഷീദ് കൊളരാട്ടിൽ, നടുക്കണ്ടി ഉമ്മർ, കളത്തിൽ മുഹമ്മദ് ഹാജി സംസാരിച്ചു. അബ്ദുൽ ഖാദർ മദനി പ്രാർത്ഥന നടത്തി, സി.കെ.മുനീർ സ്വാഗതവും, ഷാഹിദ് സഖാഫി നന്ദിയും പറഞ്ഞു.


Post a Comment

0 Comments