Ticker

6/recent/ticker-posts

ആർ എസ്സ് എസ്സ് ക്യാമ്പിലെ ലൈഗിക പീഡനം : അനന്ദു അജിയുടെ ആത്മഹത്യ, എൻ എം ആരെന്ന് പോലീസിന് വിവരം ലഭിച്ചു

അനന്ദു അജിയുടെ ആത്മഹത്യ, എൻ എം ആരെന്നു പോലീസിന് വിവരം ലഭിച്ചു ആത്മഹത്യ കുറിപ്പിൽ  എൻ എം നെ കുറിച്ച് പറഞ്ഞിരുന്നു  . തമ്പാനൂർ പൊലീസ് കോടതിയിൽ ഉടൻ റിപ്പോർട്ട് നൽകും. എൻ എം നെ കുറിച്ചു അനന്ദു പറയുന്ന വീഡിയോ ദൃശ്യം ലഭിച്ചതായാണ് സൂചന. അനന്ദുവിനെ ചികിത്സിച്ച ഡോക്ടറുടെ മൊഴി രേഖപ്പെടുത്തും. എറണാകുളം സ്വദേശിയായ ഡോക്ടറുടെ മൊഴി ഇന്ന് തമ്പാനൂർ പൊലീസ് രേഖപ്പെടുത്തും.
അനന്തുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലും എൻഎം പേര് പരാമർശിച്ചിട്ടുണ്ട്. എന്നാൽ, ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആർ എസ് എസിന്റെ സജീവ പ്രവർത്തകനായ എൻ എം എന്നയാളെ പ്രതി ചേർത്താണ് തമ്പാനൂർ പൊലീസ് കേസിൽ പ്രേരണ കുറ്റം ചുമത്തിയിരിക്കുന്നത്.ആർ എസ് എസ് ക്യാമ്പിൽ വച്ച് ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് അനന്തുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലെ ഉള്ളടക്കം. അനന്തുവിന്റെ മരണത്തിൽ ആദ്യ ഘട്ടത്തിൽ അസ്വഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തത്. പിന്നീടാണ് അനന്തുവിന്റെ ഷെഡ്യൂൾ ചെയ്ത പോസ്റ്റ് പുറത്തു വന്നത്. പോസ്റ്റിലും എൻ എം എന്നൊരു പേര് മാത്രമാണ് അനന്തു ഉൾപ്പെടുത്തിയിരിക്കുന്നത്. വിദേശത്താണ് ഇയാളുള്ളതെന്നാണ് ലഭിക്കുന്ന സൂചനകൾ

Post a Comment

0 Comments