Ticker

6/recent/ticker-posts

ബൈക്കിൽ സഞ്ചരിക്കവേ ഗുഡ്സ് ഓട്ടോ ഇടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വയോധികന്‍ മരണപ്പെട്ടു.


പുതുപ്പാടി:കഴിഞ്ഞ ദിവസം പുതുപ്പാടി കുരിശുപള്ളിക്ക് സമീപമുണ്ടായ വാഹനാപകത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുതുപ്പാടി തൊണ്ടന്‍മല കോട്ടക്കുന്നുമ്മല്‍ മൊയ്തീന്‍(69)മരണപ്പെട്ടു.
കുരിശുപള്ളിക്ക് സമീപം കെകെ സ്റ്റോര്‍ എന്നപലചരക്ക് സ്ഥാപനം നടത്തി വരികയായിരുന്ന മൊയ്തീന്‍ സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് പോവുമ്പോഴാണ് നിയന്ത്രണംവിട്ട ഗുഡ്സ് ഓട്ടൊ ഇരുവരും സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിച്ചത്.ഇടിയുടെ ആഘാതത്തില്‍ മൊയ്തീന്‍ തെറിച്ചുവീണ് തലക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
പരിക്കേറ്റ സുഹൃത്ത് ബഷീറിനെ കെഎംസിടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഭാര്യ:നഫീസ. മക്കള്‍ :റാഫി (സ്വാന്തനം സെക്രട്ടേറിയറ്റ് അംഗം,കെകെ സ്റ്റോര്‍ കുരിശുപള്ളി), പരേതയായ ത്വാഹിറ. മരുമകള്‍:റെജീന.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ച മൃതദേഹം നടപടിക്രമം പൂര്‍ത്തിയാക്കി  ബന്ധുക്കൾക്ക് വിട്ടു നൽകും.

Post a Comment

0 Comments