Ticker

6/recent/ticker-posts

ഫ്രഷ്കട്ട് അറ വുമാലിന്യ സംസ്‌കരണ ഫാക്ടറിക്ക് നാട്ടുകാര്‍ തീയിട്ടു എസ് പി അടക്കം നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിലെ മാലിന്യസംസ്‌ക്കരണ ഫാക്ടറിക്ക് എതിരായ സമരത്തിൽ അക്രമം. ഫ്രഷ്കട്ട് അറ വുമാലിന്യ സംസ്‌കരണ ഫാക്ടറിക്ക് നാട്ടുകാര്‍ തീയിട്ടു എസ് പി അടക്കം നിരവധി പേർക്ക് പരിക്ക്
സംഭവത്തേതുടർന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവിശി. സംഘര്‍ഷത്തില്‍ താമരശേരി സിഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കും പരുക്കേറ്റു
സംഘര്‍ഷത്തെതുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാര്‍ക്കുനേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. സ്ഥലത്ത്  സംഘര്‍ഷാവസ്ഥ നിലനിൽക്കുകയാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. കല്ലേറ് ഉണ്ടായതോടെയാണ് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിചാര്‍ജ് നടത്തുകയും ചെയ്തത്.പരിക്കേറ്റ എസ്‍പിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

Post a Comment

0 Comments