Ticker

6/recent/ticker-posts

തുറയൂർ സമത കലാ സമിതിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ഗാന്ധി ജയന്തി ദിനത്തിൽ വർണ്ണാഭമായ തുടക്കം.



തുറയൂരിൽ കലാ സാംസ്കാരിക പൊതുപ്രവർത്തന രംഗത്ത് കഴിഞ്ഞ 50 വർഷങ്ങളായി കർമ നിരതമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സമത കലാ സമിതിയുടെ ഗോൾഡൻ ജൂബിലി ആഘോഷത്തിന് തുറയൂരിൽ തുടക്കമായി.
2025 ഒക്ടോബർ മുതൽ 2026 സപ്തമ്പർ വരെ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം പയ്യോളി അങ്ങാടിയിൽ ഗാന്ധി ജയന്തി ദിനത്തിൽ രാവിലെ 10.00 മണിക്ക് 
10 വയസ്സിനുള്ളിൽ 4000 ചിത്രങ്ങൾ വരച്ച് പൂർത്തീകരിച്ച ചിത്രകലയിലെ കുരുന്നു പ്രതിഭ മാസ്റ്റർ.ഹെർഷൽ ദീപ്തെ [മുക്കാളി] ഗാന്ധിജിയുടെ ചിത്രം വരച്ച് അതിൽ പുഷ്പാർച്ചന നടത്തിക്കൊണ്ട് നിർവഹിച്ചു.
ഗോൾഡൻ ജൂബിലി ആഘോഷ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ശ്രീ.ടി. എം.രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ
തുറയൂരിലെ ജീവകാരുണ്യ സാമൂഹ്യ രംഗങ്ങളിലെ സജീവ സാന്നിധ്യമായ ശ്രീ.എ.കെ.അബ്‌ദുറഹിമാൻ, സമതയുടെ മുൻ കാല നാടക നടൻ ശ്രീ.കുലുപ്പ ചന്ദ്രൻ, സമതയുടെ ആദ്യ എക്സിക്യൂട്ടിവ് അംഗം ശ്രീ.കൊടക്കാട്ട് ശ്രീനിവാസൻ, സമതയുടെ ആദ്യകാല പ്രവർത്തകൻ ശ്രീ.അമ്മത് മുണ്ടാളി എന്നിവർ ആശംസകൾ അർപ്പിച്ചു. ഗോൾഡൻ ജൂബിലി ആഘോഷ പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീ.C.K. ഷാജി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി അംഗം ശ്രീ.അജയൻ നാരാക്കുനി നന്ദിയും പറഞ്ഞു.

Post a Comment

0 Comments