Ticker

6/recent/ticker-posts

പി.എം. ശ്രീ പദ്ധതി: സംസ്ഥാന സർക്കാർ പുനഃപരിശോധനയ്ക്ക് ഒരുങ്ങുന്നു; റിപ്പോർട്ട് വരുന്നത് വരെ പദ്ധതി മരവിപ്പിച്ചു

 
തിരുവനന്തപുരം:സംസ്ഥാനത്ത് പി.എം. ശ്രീ പദ്ധതി  നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങളും ആശങ്കകളും കണക്കിലെടുത്ത് സംസ്ഥാന സർക്കാർ പദ്ധതി പുനഃപരിശോധിക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

പുനഃപരിശോധനാ റിപ്പോർട്ട് ലഭിക്കുന്നതുവരെ പദ്ധതിയുടെ തുടർനടപടികൾ മരവിപ്പിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ധാരണാപത്രം ഒപ്പിട്ടതിന് പിന്നാലെയാണ് ഈ റിവ്യൂ തീരുമാനം. കേന്ദ്ര സർക്കാരിനെ ഈ വിവരം കത്തു മുഖേന അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമിതി രൂപീകരിച്ചു:
പദ്ധതിയെക്കുറിച്ച് വിശദമായി പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നതിനായി ഏഴംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് സമിതിയുടെ അധ്യക്ഷൻ.
സമിതിയിലെ മറ്റ് അംഗങ്ങൾ:
കെ. രാജൻ
റോഷി അഗസ്റ്റിൻ
പി. രാജീവ്
പി. പ്രസാദ്
കെ. കൃഷ്ണൻകുട്ടി
എ. കെ. ശശീന്ദ്രൻ

ഈ സമിതിയുടെ പഠന റിപ്പോർട്ടിന് ശേഷമായിരിക്കും പി.എം. ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാർ അന്തിമ തീരുമാനം എടുക്കുക.

Post a Comment

0 Comments