Ticker

6/recent/ticker-posts

ഫലസ്തീൻ ഐക്യദാർഢ്യം നടത്തി


പാലൂർ മൊഹിയുദ്ദീൻ ജുമാ മസ്ജിദ് മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഫലസ്തീനിലും പ്രത്യേകിച്ച് ഗസ്സയിലും അനുദിനം ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന ഇസ്രായേലിഭീകരതയുടെ ഇരയാക്കപ്പെടുന്ന സ്ത്രീകളും കുട്ടികളും വൃദ്ധരുമുൾപ്പെടുന്ന പതിയിരക്കണക്കിന് ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഐക്യദാർഢ്യ കോർണർ സംഘടിപ്പിച്ചു.
മഹല്ല് പ്രസിഡണ്ട് പി. ഹംസഹാജിയുടെ  അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഖത്തീബ്  ജലീൽ സഖാഫി ഉൽഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി കെ. പി. മൂസ ഐക്യദാർഢ്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. ഇസ്ഹാഖ് കൊയിലിൽ സ്വാഗതവും സമീർ നടുക്കണ്ടി നന്ദിയും പറഞ്ഞു.നദീർ തിക്കോടി, ഹമീദ് നജില,റിഷാദ്, നിസാം പി. വി, ശരീഫ് എൻ. കെ തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

0 Comments