Ticker

6/recent/ticker-posts

ജെ സി ഐ പുതിയനിരത്ത് ഇനി മുതൽ ജെ സി ഐ പയ്യോളി ടൗൺ എന്ന പേരിൽ അറിയപ്പെടും മെഗാ പി ആർ ഇവന്റ് ശനിയാഴ്ച



പയ്യോളി : കഴിഞ്ഞ 20 വർഷമായി പയ്യോളിയിലും പരിസര പ്രദേശങ്ങളിലും നിരവധി വ്യക്തിത്വ വികസന , സാമൂഹ്യ സേവന, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ ഒരു സംഘടനയാണ് ജെസിഐ പുതിയനിരത്ത്. ഭിന്നശേഷിക്കാരെ കുറിച്ചുള്ള ഡോക്യുമെന്ററി "അപൂർണം", മാനസിക വെല്ലുവിളി നേരിട്ടിരുന്ന വാണിപുരക്കൽ ബാബുവിന് സ്വന്തമായി ഒരു വീട്, തെരെഞ്ഞെടുപ്പ് സമയത്ത് വിവിധ സ്ഥാനാർത്ഥികളെ ഒരു വേദിയിൽ അണിനിരത്തിക്കൊണ്ട് നടത്തിയ സംവാദ സദസ്സ് - "അങ്കത്തട്ട്", നിരവധി മെഡിക്കൽ ക്യാമ്പുകൾ, നേത്ര രോഗ നിർണയ ക്യാമ്പുകളും തുടർ ചികിത്സയും, ആശാനികേതൻ അന്തേവാസികൾക്ക് ഭക്ഷണം. പ്രസംഗ പരിശീലന ക്ലാസുകൾ, കുട്ടികൾക്കായുള്ള വേനലവധി ക്യാമ്പുകൾ, ബാഡ്മിന്റൺ, ഷട്ടിൽ ടൂർണമെന്റുകൾ , മാരത്തോൺ, പ്രകൃതി സംരക്ഷണ പരിപാടികൾ, ശുദ്ധീകരിച്ച കുടിവെള്ള വിതരണം, പാവപ്പെട്ടവർക്ക് ഓണം, വിഷു കിറ്റുകൾ, ചെന്നൈയിലെയും കേരളത്തിലെയും പ്രളയ സമയത്ത് ദുരന്ത ബാധിതർക്ക് ഭക്ഷണവും വസ്ത്രവും മരുന്നും,നഴ്സറി കുട്ടികൾക്കായുള്ള കലോത്സവം -"കുട്ടിക്കൂട്ടം", കരിയർ ഗൈഡൻസ് ക്ലാസുകൾ, സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള എംപവറിങ് യൂത്ത് പരിശീലന പരിപാടികൾ, രക്ഷിതാക്കൾക്കായുള്ള "എഫക്റ്റീവ് പാരന്റിംഗ് " ക്ലാസുകൾ, ലഹരി വിമുക്ത പരിപാടികൾ , ട്രാഫിക് ബോധവത്കരണ പരിപാടികൾ, പ്രഥമ ശുശ്രുഷ പരിശീലന കളരി, വനിതകൾക്കായുള്ള കേക്ക് മേക്കിങ്ങ് വർക് ഷോപ്പുകൾ, പേരാമ്പ്ര നരേന്ദ്രദേവ് ആദിവാസി കോളനിയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ തുടങ്ങിയവ ജെസിഐ പുതിയനിരത്ത് നടത്തിയ പരിപാടികളിൽ ചിലത് മാത്രം. ഈ പ്രവർത്തനങ്ങളിലൂടെ ജെസിഐ യുടെ നിരവധി സോൺ, നാഷണൽ അവാർഡുകൾ ഞങ്ങൾ കരസ്ഥമാക്കി. 
പുതിയ തലമുറക്ക് പുതിയനിരത്ത് എന്ന സ്ഥലപ്പേര് അത്ര പരിചിതമല്ലാത്തതിനാൽ ഞങ്ങൾ പേര് മാറ്റാൻ തീരുമാനിച്ചു. ഇപ്പോൾ അതിന് ജെസിഐ ഇന്ത്യയുടെ അംഗീകാരം ലഭിച്ചു. ഇനി മുതൽ ജെസിഐ പുതിയനിരത്ത്, ജെസിഐ പയ്യോളി ടൌൺ എന്ന പേരിൽ അറിയപ്പെടും. അതിന്റെ ഭാഗമായി 18ന് ശനിയാഴ്ച്ച വൈകീട്ട് 5 മണിക്ക് പയ്യോളി ടൗണിൽ വച്ച് നിരവധി രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക പ്രവർത്തകരുടെ സാന്നിധ്യത്തിൽ പേര് മാറ്റത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടക്കും. തുടർന്ന് നിരവധി കലാപരിപാടികളും അരങ്ങേറും. പത്രസമ്മേളനത്തിൽ ഭാരവാഹികൾആയ പ്രസിഡന്റ്‌ ശരത്ത് പി ടി, സെക്രട്ടറി നിധിൻ ഡി എം, പാസ്റ്റ് പ്രസിഡന്റ്‌ അബ്ദുൽ മനാഫ്, പ്രോഗ്രാം ഡയറക്ടർ ഉല്ലേഖ്, വൈസ് പ്രസിഡന്റ്‌ ബിജിത്ത് കെ ടി കെ എന്നിവർ അറിയിച്ചു.

Post a Comment

0 Comments