Ticker

6/recent/ticker-posts

മേലടി ഉപജില്ല ശാസ്ത്രോത്‌സവം സമാപിച്ചു..

മേലടി ഉപജില്ല ശാസ്ത്രോത്‌സവം സമാപിച്ചു..
ഒക്ടോബർ 21, 22,23 തീയ്യതികളിൽ ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂർ, ടി.എസ്.ജി.വി.എച്ച്.എസ്. എസ്. പയ്യോളി എന്നീ സ്കൂളിൽ വച്ച് നടന്ന മേലടി ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. ശാസ്ത്ര മേള എൽ.പി. വിഭാഗത്തിൽ ആ വള യു.പി. സ്കൂൾ ഒന്നാം സ്ഥാനവും, മേപ്പയ്യൂർ എൽ.പി.സ്കൂൾ, വീരവഞ്ചേരി എൽ.പി. സ്കൂൾ , അയനിക്കാട് എ.എൽ.പി. സ്കൂൾ എന്നീ സ്കൂളുകൾ രണ്ടാം സ്ഥാനവും നേടി.യു.പി.വിഭാഗത്തിൽ ജി.എച്ച്.എസ്. ചെറുവണ്ണൂർ ഒന്നാം സ്ഥാനവും, വീ മംഗലം യു.പി, കെ.ജി. എം.എസ്. യു.പി. കൊഴുക്കല്ലൂർ എന്നീ സ്കൂളുകൾ രണ്ടാം സ്ഥാനവും നേടി.ഹൈസ്കൂൾ വിഭാഗത്തിൽ ടി.എസ്.ജി.വി.എച്ച്.എസ്.എസ്. പയ്യോളി ഒന്നാം സ്ഥാനവും, സി.കെ.ജി.എം.എച്ച്.എസ്.എസ്. രണ്ടാം സ്ഥാനവും നേടി.
ഹയർ സെക്കന്ററി വിഭാഗത്തിൽ ടി.എസ്.ജി.വി.എച്ച്.എസ്.എസ്. പയ്യോളി ഒന്നാം സ്ഥാനവും, ജി.വി.എച്ച്.എസ്.എസ്. മേപ്പയ്യൂർ രണ്ടാം സ്ഥാനവും നേടി.

ഗണിത ശാസ്ത്രമേളയിൽ എൽ.പി. വിഭാഗത്തിൽ കെ.ജി.എം.എസ്.യു.പി. സ്കൂൾ ഒന്നാം സ്ഥാനവും, എസ്.എൻ.ബി.എം.ജി.യു.പി സ്കൂൾ മേലടി രണ്ടാം സ്ഥാനവും നേടി. യു.പി. വിഭാഗത്തിൽ കെ.ജി.എം.എസ്. യു.പി. കൊഴുക്കല്ലൂർ ഒന്നാം സ്ഥാനവും. സേക്രട്ട് ഹാർട്ട് യു.പി.സ്കൂൾ പയ്യോളി രണ്ടാം സ്ഥാനവും നേടി.ഹൈസ്കൂൾ വിഭാഗത്തിൽ ടി.എസ്.ജി.വി.എച്ച്.എസ്.എസ്. പയ്യോളി. ഒന്നാം സ്ഥാനവും, ജി.വി.എച്ച്.എസ്.എസ്. മേപ്പയ്യൂർ രണ്ടാം സ്ഥാനവും നേടി. ഹയർ സെക്കന്ററി വിഭാഗത്തിൽ ജി.എച്ച്.എസ്.എസ്. ആ വള കുട്ടോത്ത് ഒന്നാം സ്ഥാനവും ജി.എച്ച്.എസ്.എസ്. മേപ്പയൂർ രണ്ടാം സ്ഥാനവും നേടി.
സാമൂഹ്യ ശാസ്ത്ര മേളയിൽ എൽ.പി. വിഭാത്തിൽ ഗവ: വെൽഫെയർ എൽ.പി.സ്കൂൾ അയനിക്കാട് ഒന്നാം സ്ഥാനവും, വീരവഞ്ചേരി എൽ.പി. സ്കൂൾ രണ്ടാം സ്ഥാനവും നേടി.
യു.പി.വിഭാത്തിൽ ജി.എച്ച്.എസ്.എസ് മേപ്പയ്യൂർ ഒന്നാം സ്ഥാനവും, ജി.യു.പി. തുറയൂർ രണ്ടാം സ്ഥാനവും നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ ടി.എസ്.ജി.വി.എച്ച്.എസ്.എസ്. പയ്യോളി ഒന്നാം സ്ഥാനവും, സി.കെ ജി.എം.എച്ച്.എസ്.എസ്. ചിങ്ങപുരം രണ്ടാം സ്ഥാനവും നേടി.
ഹയർ സെക്കന്ററി വിഭാഗത്തിൽ ജി.വി.എച്ച്.എസ്.എസ്. മേപ്പയ്യൂർ ഒന്നാം സ്ഥാനവും, ടി.എസ്.ജി.വി.എച്ച്.എസ്.എസ്. പയ്യോളി രണ്ടാം സ്ഥാനവും നേടി.
പ്രവൃത്തി പരിചയ മേളയിൽ എൽ.പി.വിഭാഗത്തിൽ ചെറുവണ്ണൂർ എ.എൽ.പി. ഒന്നാം സ്ഥാനവും, കെ.ജി.എം.എസ്.യു.പി. സ്കൂൾ കൊഴുക്കല്ലൂർ രണ്ടാം സ്ഥാനവും നേടി.
യു.പി.വിഭാഗത്തിൽ തുറയൂർ ജി.യു.പി. ഒന്നാം സ്ഥാനവും , ജി.വി.എച്ച്.എസ്.എസ്. മേപ്പയ്യൂർ രണ്ടാം സ്ഥാനവും നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ ടി.എസ്. ജി.വി.എച്ച്.എസ്.എസ്. പയ്യോളി ഒന്നാം സ്ഥാനവും, ജി.വി.എച്ച്. എസ്.എസ്. മേപ്പയ്യൂർ രണ്ടാം സ്ഥാനവും നേടി. ഹയർ സെക്കന്ററി വിഭാഗത്താൽ ജി.എച്ച്.എസ്. എസ്. ആ വള കുട്ടോത്ത് ഒന്നാം സ്ഥാനവും, ജി.വി.എച്ച്.എസ്.എസ്. മേപ്പയ്യൂർ രണ്ടാം സ്ഥാനവും നേടി.
ഐ.ടി.മേളയിൽ യു.പി. വിഭാഗത്തിൽ കിഴൂർ എ.യു.പി. ഒന്നാം സ്ഥാനവും, ജി.യു.പി കിഴൂർ രണ്ടാം സ്ഥാനവും നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ ടി.എസ്.ജി.വി.എച്ച്.എസ്.എസ്. പയ്യോളി ഒന്നാം സ്ഥാനവും, സി.കെ.ജി.എം.എച്ച്.എസ്.എസ്. ചിങ്ങപുരം രണ്ടാം സ്ഥാനവും നേടി.
ഹയർ സെക്കന്ററി വിഭാഗത്തിൽ ജി.വി.എച്ച്.എസ്.എസ്. മേപ്പയ്യൂർ ഒന്നാം സ്ഥാനവും, ടി.എസ്.ജി.വി.എച്ച്.എസ്.എസ്. പയ്യോളി രണ്ടാം സ്ഥാനവും നേടി.

സമാപന സമ്മേളനത്തിൽ ടി.എസ്.ജി.വി.എച്ച്.എസ്.എസ്. ഹെഡ്മിസ്ട്രസ്സ് ഷിഖ ഒ.കെ സ്വാഗതം പറഞ്ഞു: പ്രിൻസിപ്പൽ സചിത്രൻ . എ.കെ അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം മേലടി എ.ഇ.ഒ. ഹസീസ് പി. നിർവഹിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് ഷോഭിദ് .ആർ.പി. (ഫെസ്റ്റിവൽ കമ്മിറ്റി ചെയർമാൻ) സജീവൻ കുഞ്ഞോത്ത് ( HM ഫോറം കൺവീനർ ) എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രഞ്ജിത്ത്. എ.ടി. നന്ദി പറഞ്ഞു.

Post a Comment

0 Comments