Ticker

6/recent/ticker-posts

ലൈംഗികാതിക്രമ കേസിൽ പോലീസ്പിടിയിലായ സ്വാമിചൈതന്യാനന്ദ സരസ്വതിയുടെ സഹായികളായ മൂന്നു സ്ത്രീകൾ പിടിയിൽ

ന‍്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ പോലീസ് പിടിയിലായ സ്വാമി ചൈതന‍്യാനന്ദ സരസ്വതിയുടെ സഹായികളായി നിന്ന. സ്ത്രീകളായ മൂന്നു പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു
വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് ഇന്ത‍്യൻ മാനേജ്മെന്‍റിലെ ജീവനക്കാരാണ് മൂവരും.

തെളിവ് നശിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, പ്രേരണ തുടങ്ങിയ കുറ്റകൃത‍്യങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചൈതന‍്യാനന്ദയുടെ ആശ്രമത്തിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. സെക്സ് ടോയ്സും അശ്ലീല സീഡികളും പിടിച്ചെടുത്തിരുന്നു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ അമെരിക്കൻ പ്രസിഡന്‍റ് എന്നിവരോടൊപ്പമുള്ള വ‍്യാജ ചിത്രങ്ങളും കണ്ടെടുത്തു

Post a Comment

0 Comments