Ticker

6/recent/ticker-posts

കേരളത്തിൽ നിന്നുള്ള ശ്രീരശ്‌മിക്ക് ഗാസയിലെ കുരുന്നുകളുടെ നന്ദി

പട്ടിണിയിൽ കഴിയുന്ന ഗാസയിലെ കുരുന്നുകൾക്ക് കുടിവെള്ളം എത്തിച്ച ശ്രീരശ്‌മിക്ക് ഗാസയിലെ കുരുന്നുകളുടെ നന്ദി കേരളത്തിനും
ഗാസയിൽ നിന്നും തെക്കൻ ഗാസയിലേക്ക് പലായനം ചെയ്ത്‌ത കുടുംബങ്ങൾക്ക് സഹായവുമായി മലയാളി യുവതി. 250 കുടുംബങ്ങൾക്ക് 3,000 ലിറ്ററിൻ്റെ പ്രൈവറ്റ് വാട്ടർ ട്രക്ക് എത്തിച്ചിരിക്കുകയാണ് കമ്മ്യൂണിറ്റിയുടെ സ്ഥാപകയും കലാകാരിയുമായ ശ്രീരശ്‌മി. 'കേരളത്തിൽ നിന്നുള്ള രശ്മിക്ക് നന്ദി'യെന്ന് പറഞ്ഞുള്ള പോസ്‌റ്ററുകൾ പിടിച്ചാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള ഗാസൻ ജനത നന്ദി പ്രകടിപ്പിച്ചത്. 
അതേ സമയം ഉപരോധം ലംഘിച്ച് ഗാസയിൽ സഹായമെത്തിക്കാനുള്ള ഗ്ലോബൽ സുമോഡ് ഫ്ലോട്ടില ദൗത്യം ഇസ്രയേൽ തടഞ്ഞു. 46 രാജ്യങ്ങളിൽനിന്നുള്ള 450 ആക്‌ടിവിസ്റ്റുകളാണ് കഴിഞ്ഞ മാസം ആദ്യം ബാർസിലോനയിൽനിന്ന് ഗാസയിലേക്ക്   പുറപ്പെട്ടത്. എന്നാൽ ഇവർ സഞ്ചരിച്ച കപ്പലുകളെല്ലാം ഒരെണ്ണമൊഴിച്ച് ഗാസ തീരത്തു നിന്ന് 300 കിലോമീറ്റർ അകലെ വെച്ച് കസ്‌റ്റഡിയിലെടുത്തു. സ്വീഡിഷ് ആക്‌ടിവിസ്‌റ്റ് ഗ്രേറ്റ ട്യുൻബെർഗ് അടക്കമുള്ള മുഴുവൻ പ്രവർത്തകരെയും ഇസ്രയേൽ കസ്റ്റഡിയിലെടുത്തു.
ക്രൂരതക്ക് മുകളിൽ രാജ്യം പണിയുന്ന ഇസ്രായേൽ നടപടിക്കെതിരെ ലോകമെങ്ങും പ്രതിഷേധം ശക്തമാകുകയാണ്.

Post a Comment

0 Comments