Ticker

6/recent/ticker-posts

കുടുംബ സംഗമം വർണ്ണ ശോഭയോടെ അകലാപ്പുഴയിൽ

 
തുറയൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തുറയുർ യൂണിറ്റ് അകലാപ്പുഴ റിസോർട്ടിൽ കുടുംബ സംഗമം നടത്തി. പ്രസിഡണ്ട് പ്രഭാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എ.എം കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു .സ്റ്റേറ്റ് കൗൺസിലർ ടി. കുഞ്ഞിരാമൻ മാസ്റ്റർ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഇല്ലത്ത് രാധാകൃഷ്ണൻ,മണിയോത്ത് കുഞ്ഞി മൊയ്തീൻ, പി .കെ അശോകൻ മാസ്റ്റർ, ഇ .കെ കമല, യു.സി അബ്ദുൽ വാഹിദ് മാസ്റ്റർ, വി .കുഞ്ഞി കണ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സെക്രട്ടറി എ. കെ രാമകൃഷ്ണൻ സ്വാഗതവും, ട്രഷറർ സി. കെ അർജുൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി. ബോട്ട് യാത്രയിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. അംഗങ്ങൾക്കുള്ള സദ്യ ഒരുക്കലും നടന്നു.

Post a Comment

0 Comments