Ticker

6/recent/ticker-posts

സ്കൂൾ ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികളുമായി എൻഎസ്എസ് വളണ്ടിയേഴ്സ്


 തിക്കോടിയൻ സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് യൂണിറ്റ്, വിദ്യാർത്ഥികളിൽ കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും വിഷ രഹിത പച്ചക്കറികൾ കൃഷി ചെയ്യുന്നതിനുമായി തുടങ്ങിയ പച്ചക്കറി തോട്ടത്തിൽ നിന്നും വിളവെടുത്ത പച്ചക്കറികൾ ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിനായി പ്രിൻസിപ്പൽ നിഷ വി ഹെഡ്മിസ്ട്രസ് ശിഖ . ഒ.കെ ക്ക് നൽകി. ചടങ്ങിൽ എൻഎസ്എസ്പ്രോഗ്രാം ഓഫീസർ പ്രസീത പി, അദ്ധ്യാപകരായ സജിത്ത് കെ,ബഷീർ കെ, ലതിക എം രനീഷ് ഒ.എം, ഫാത്തിമ വി.കെ, അനീഷ് പാലിയിൽ, എന്നിവർ പങ്കെടുത്തു

Post a Comment

0 Comments