Ticker

6/recent/ticker-posts

തിക്കോടി ഗ്രാമ പഞ്ചായത്ത് - അങ്കണവാടികൾക്ക് കുക്കർ വിതരണം

തിക്കോടി ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്തിന് കീഴിലെ 27അങ്കണവാടികൾക്ക് കുക്കറുകൾ വിതരണം ചെയ്തു. പഞ്ചായത്ത് അങ്കണത്തിൽ നടന്ന പരിപാടിയിൽ പ്രസിഡണ്ട് ശ്രീമതി. ജമീല സമദ് കുക്കർ വിതരണം ഉദ്ഘാടനം ചെയ്തു .അങ്കണവാടി വർക്കർമാർ ഏറ്റുവാങ്ങി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആർ. വിശ്വൻ അധ്യക്ഷനായി. ചടങ്ങിൽ മെമ്പർമാരായ എൻ എം ടി അബ്ദുള്ളക്കുട്ടി, വിബിതാബൈജു, ജിഷ കാട്ടിൽ അസി. സെക്രട്ടറി വിനോദൻ എം.ടി തുടങ്ങിയവർ സന്നിഹിതരായി. ഐ സി ഡി എസ് സൂപ്പർവൈസർ വിജില കെ സ്വാഗതമാശംസിച്ചു

Post a Comment

0 Comments