Ticker

6/recent/ticker-posts

യുഡിഎഫ് മത രാഷ്ട്രവാദികളുമായി കൈകോർക്കുന്നു ടി പി രാമകൃഷ്ണൻ എംഎൽഎ


പയ്യോളി:മതരാഷ്ട്രവാദമുയർത്തുന്നശക്തികളുമായി കൈകോർക്കുന്ന യുഡിഎഫ് നിലപാ ടിനെഒറ്റക്കെട്ടായിഎതിർത്ത് പരാജയപ്പെ ടുത്തണമെന്നും, വർഗീയത ഉയർത്തുന്ന ആപൽക്കരമായസ്ഥിതി വിശേഷത്തെ നേരിട്ട് മതനിരപേക്ഷത സംരക്ഷിക്കുന്ന തിന് വേണ്ടിയു ള്ള പോരാട്ടത്തിൽ അണി ചേരണമെന്നുംസിപിഐ എംകേന്ദ്ര കമ്മിറ്റി അംഗം ടി പി രാമകൃഷ്ണൻ പറഞ്ഞു.

പി ടി അഹമ്മദ് മാസ്റ്ററുടെയും  ഉണ്ണരയുടെയും 56-ാംരക്തസാക്ഷി ദിനാ ചരണത്തിന്റെ ഭാഗമായിസിപിഐ എം പയ്യോളി സൗത്ത് നോർത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ  പയ്യോളി ടൗണിൽ സംഘടിപ്പിച്ച ബഹുജന റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായി രുന്നു അദ്ദേഹം. നോർത്ത് ലോക്കൽ സെക്രട്ടറി എൻ സി മുസ്തഫ അധ്യക്ഷനാ യി.എസ്എഫ്ഐ സംസ്ഥാന ജോ:സെക്ര ട്ടറി നിതീഷ് നാരായണൻ,ഏരിയാ കമ്മിറ്റി അംഗങ്ങളായ പി വി മനോജൻ ,കെ കെ മമ്മു,മുതിർന്ന നേതാവ് ടി ചന്തു എന്നിവർ സംസാരിച്ചു.സൗത്ത് ലോക്കൽ സെക്രട്ടറി കെ കെ പ്രേമൻ സ്വാഗതവും ഏരിയ കമ്മിറ്റി അംഗം കെ ടി ലിഖേഷ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments