Ticker

6/recent/ticker-posts

പിണറായിയുടെ വിദ്വേഷ രാഷ്ട്രീയത്തെ ചെറുക്കണം : വെൽഫെയർ പാർട്ടി


പയ്യോളി : സംഘ്പരിവാർ ഇന്ത്യയിൽ നടപ്പിലാക്കുന്ന വിദ്വേഷ രാഷ്ട്രീയം കേരളത്തിൽ അതേപടി നടപ്പിലാക്കാനുള്ള പിണറായി സർക്കാറിൻ്റെ ശ്രമങ്ങളെ കേരള ജനത ഒറ്റക്കെട്ടായി പരാജയപ്പെടുത്തണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് ടി.കെ.മാധവൻ പറഞ്ഞു. വെൽഫെയർ പാർട്ടി പുറക്കാട് യൂണിറ്റ് കിടഞ്ഞീക്കുന്നിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് വെൽഫെയർ പാർട്ടിയിൽ അംഗത്വമെടുത്ത കെ. പി. ഹരിദാസൻ , നിത്യഹരിദാസൻ, രമേശൻ കിടഞ്ഞിക്കുന്ന്, പൂർണിമ രമേശ് തുടങ്ങിയവർക്ക് ജില്ലാപ്രസിഡണ്ട് ഹാരാർപ്പണം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി.കെ .അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശശീന്ദ്രൻ ബപ്പങ്ങാട്, ഫൗസ്യ ആരിഫ്, എം.റഫീഖ്, പൂർണിമ രമേശ് തുടങ്ങിയവർ സംസാരിച്ചു. കൺവീണർ എം. സഹീർ സ്വാഗതവും സി.പി. ഉമ്മർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments