തിരുവനനന്തപുരം: മധ്യ പ്രദേശിലും രാജസ്ഥാനിലുമായി 11 ഓളം കുട്ടികൾ മരിച്ചസംഭവം കാരണമായ കോൾഡ്രിഫ് കഫ് സിറപ്പിന് കേരളത്തിലും നിരോധനം ഏർപ്പെടുത്തി തമിഴ്നാട്ടിൽ ഉൽപാദിപ്പിക്കുന്ന കഫ് സിറപ്പിൽ അനുവദനീയമായതിലും അധികം ഡൈ എത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തിയതിനു പിന്നാലെയാണ് നിർദേശം. കേന്ദ്ര ഡ്രഗ് കൺട്രോൾ ബ്യൂറോ ആണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്.
ഇതുമായി ബന്ധപ്പെട്ട് ആശുപത്രികളിലും ഫാർമസികളിലും വ്യാപക പരിശോധനആരംഭിച്ചു. കഫ് സിറപ്പിന്‍റെ സാപ്പിളുകളെടുത്ത് പരിശോധന നടത്താനാണ് ഡ്രഗ് കൺട്രോൾ ബ്യൂറോയുടെ നീക്കം. കേരളത്തിൽ നിർമിച്ച കഫ് സിറപ്പുകളും പരിശോധനനടത്തും
മധ്യ പ്രദേശിലും രാജസ്ഥാനിലും തമിഴ്നാട്ടിലും കഫ് സിറപ്പിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. മധ്യപ്രദേശിൽ 9 കുട്ടികളും രാജസ്ഥാനിൽ 2 കുട്ടികളുമാണ് മരിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണ്.
Death of 11 children in Madhya Pradesh and Rajasthan: Coldrif cough syrup banned in Kerala too

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.