Ticker

6/recent/ticker-posts

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ രണ്ടായിരം രൂപയാക്കി.

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ രണ്ടായിരം രൂപയാക്കി സർക്കാർ. 400 രൂപയാണ് വർധിപ്പിച്ചത്. 1600 രൂപയായിരുന്നു സംസ്ഥാനത്ത് ക്ഷേമ പെൻഷനായി നൽകി വന്നിരുന്നത്. ഇതിൽ നിന്നാണ് രണ്ടായിരം രൂപയായി ഉയർത്തിയത്.
ആം​ഗൻവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രതിമാസ ഓണറേറിയം ആയിരം രൂപ വീതം വർധിപ്പിച്ചു. പ്രതിവർഷം 934 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിക്കും. ഈ ഇനത്തിൽ പ്രതിവർഷം 250 കോടി രൂപ ചെലവാകും.
ക്ഷേമ പെൻഷൻ വിതരണത്തിനായി 13000 കോടി രൂപ സർക്കാർ പ്രതിവർഷം നീക്കി വയ്ക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു

Post a Comment

0 Comments