Ticker

6/recent/ticker-posts

വടകര എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിമുക്തി കേഡറ്റ് സംഘത്തിന് യാത്രയപ്പ് നൽകി



വടകര:ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി, *റഹ് മാനിയ ഹയർ സെക്കണ്ടറി സ്കൂൾ, ആയഞ്ചേരി*യിലെ വിമുക്തി കേഡറ്റ് പദ്ധതിയുടെ പ്രോജക്ട് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിക്കു നേരിട്ട് സമർപ്പിക്കാനായി തിരുവനന്തപുരത്തേക്ക് പുറപ്പെട്ട 17 അംഗ വിദ്യാർത്ഥി,  അധ്യാപക സംഘത്തിന് വടകര  എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി.

 എക്സൈസ് ഇൻസ്പെക്ടർ അനുശ്രീ എം. യാത്രയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഈ പദ്ധതി സംസ്ഥാനത്താകെ മാതൃകയാക്കേണ്ടതാണെന്നും എല്ലാ സ്കൂളുകളിലും വിമുക്തി കേഡറ്റ് പദ്ധതിയെ വ്യാപിപ്പിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികൾക്ക് സാമൂഹിക പ്രതിബന്ധതയും ലഹരിവിരുദ്ധ നിലപാടും വളർത്തി കൊടുക്കുന്ന പദ്ധതി എന്ന നിലയിലും ഇത് വലിയ ഒരു മുന്നേറ്റ മായി വിശേഷിപ്പിച്ചു. എക്സ്സൈസ് ഓഫീസർ ജസ്മിന അധ്യക്ഷത വഹിച്ചു.കൺവീനർ പി. കെ. അസീസ് യാത്രയുടെ ഉദ്ദേശ്യവും പദ്ധതിയുടെ വിപുലതയും വിശദീകരിച്ചു. നിയമ സഭ, വിദ്യാഭ്യാസ വകുപ്പ്, എക്സ്സൈസ് കമ്മീഷണറേറ്റ്  തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ സന്ദർശിക്കുന്നതും ഈ യാത്രയുടെ ഭാഗമായി നടക്കും. നസീർ. എ. ടി. കെ, സാരംഗ്. എസ്, മുനീർ രാമത്ത്‌ എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments