Ticker

6/recent/ticker-posts

മണിയൂർ ഗ്രാമപഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതി പ്രതിഭാ പോഷണ പരിപാടി അഞ്ചാം ബാച്ച് ഉദ്ഘാടനം

മണിയൂർ ഗ്രാമപഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതി പ്രതിഭാ പോഷണ പരിപാടി അഞ്ചാം ബാച്ച് ഉദ്ഘാടനവും നാലാം ബാച്ചിനുള്ള യാത്രയയപ്പും കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മണിയൂർ D H M T T I ഹാളിൽ മുൻ കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവ്വഹിച്ചു.മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ അഷറഫ് അധ്യക്ഷത വഹിച്ചു.പ്രതിഭ പോഷണ പരിപാടി കൺവീനർ ബ്രിജേഷ് പദ്ധതി വിശദീകരിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി എം ലീന മണിയൂർ ഗ്രാമപഞ്ചായത്ത് മെംബർ പ്രമോദ് മൂഴിക്കൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.കെ.ലിനീഷ് സ്വാഗതവും ഉയരെ കോഡിനേഷൻ കമ്മിറ്റി കോഡിനേറ്റർ കെ ശ്രീനിവാസൻ നന്ദി പറഞ്ഞു.

Post a Comment

0 Comments