Ticker

6/recent/ticker-posts

ജനകിയ സമിതി ചെയർമാന് മർദ്ദനം:പ്രതിഷേധ പ്രകടനം നടത്തി

 
തുറയൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലെ ഇടിഞ്ഞകടവിൽ അനധികൃതമായി തുടങ്ങുന്ന കെമിക്കൽ ഉപയോഗിച്ചുള്ള ഗ്ലാസ്സ് പെയിന്റിംഗ്, മോൽഡിങ് ഷോപ്പ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് രൂപീകരിച്ച ജനകിയ സമിതി ചെയർമാൻ പി ടി റസാക്കിനെ പയ്യോളി അങ്ങാടിയിൽ വെച്ച് ഷോപ്പിന്റെ ഉടമ  അധിക്രൂരമായി മർദിച്ചതിൽ  പ്രതിഷേധിച്ച് പ്രകടനം നടത്തി. ഇടിഞ്ഞകടവിൽ നിന്നും ആരംഭിച്ച പ്രകടനം പയ്യോളി അങ്ങാടിയിൽ സമാപിച്ചു. സ്ത്രീകൾ ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്ത പൊതുയോഗത്തിൽ വാർഡ് മെമ്പർ സി എ നൗഷാദ് മാസ്റ്റർ അധ്യക്ഷം വഹിച്ചു. സി കെ അസീസ്, കിഷോർ പി കെ, ശശി ചെറുകുന്നുമ്മൽ, കെ ടി ഹരീഷ്. വിനോദൻ എന്നിവർ സംസാരിച്ചു. കൺവീനർ പവിത്രൻ സ്വാഗതവും ബിജു ടി പി നന്ദിയും പറഞ്ഞു. പി ടി സുര. സി എ കുഞ്ഞിമൊയ്‌ദീൻ. സുനിൽ ടി പി. എം പി അബ്ദുള്ള, അശോകൻ പാറ പൊത്തിൽ,, മുസ്തഫ സി കെ, അരുൺലാൽ.എ കെ അഷ്‌റഫ്‌ ഫൈസൽ എം എ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Post a Comment

0 Comments