Ticker

6/recent/ticker-posts

ഫലസ്തീൻ ഐക്യദാർഢ്യം; കായിക മേള നടത്തി





വടകര : മണിയൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തോടനുബന്ധിച്ച് ഫലസ്തീന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കായികമേള നടത്തി. ഫുട്ബാൾ, കമ്പവലി , ക്രിക്കറ്റ് മത്സരങ്ങളിൽ ഫലസ്തീൻ പതാക ആ ലേഖനം ചെയ്ത ജേഴ്സിയണിഞ്ഞ് മത്സരാർത്ഥികൾ പങ്കെടുത്തു. എല്ലാ മാനുഷിക മൂല്യങ്ങളും കാറ്റിൽ പറഞ്ഞി ഇസ്റാഇൻ നടത്തുന്ന വംശഹത്യക്കെതിരെ  ലോകമാകെ ഉണർന്നിരിക്കുകയാണെന്ന് മത്സരം ഉദ്ഘാടനം ചെയ്തു കൊണ്ട് പറമ്പത്ത് കുഞ്ഞബ്ദുള്ള അഭിപ്രായപ്പെട്ടു. 

ടി. എം. കെ നംഷിദ് , നദീർ , പി.കെ.കെ ഇർഷാദ്, വി.ആർ റംഷിദ് ,ഫഹദ്, എൻ.കെ സുനീർ,ഫഹദ് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments