Ticker

6/recent/ticker-posts

സൗജന്യ മെഡിക്കൽ ക്യാമ്പും ജെയ്‌സി പ്രകാശനവും


മണിയൂർ : കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്നേഹസ്പർശം പദ്ധതിയുടെ നേതൃത്വത്തിൽ മലബാർ ഗോൾഡ് & ഡയമണ്ട്സ്, കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലും ധ്വനി കലാകായിക വേദി എളമ്പിലാടും ചേർന്ന് എളമ്പിലാട് മീത്തലെവയലിൽ സൗജന്യ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി.മണിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ടി കെ അഷറഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ശ്രീജിത്ത്‌ പി അധ്യക്ഷത വഹിച്ചു ജീവിതശൈലി രോഗങ്ങളെ കുറിച്ച് ഇഖ്റ ഹോസ്പിറ്റൽ ജനറൽ വിഭാഗം ഡോക്ടർ ദർശന ക്ലാസ് എടുത്തു. 8 ആം വാർഡ് മെമ്പർ ഷൈനി ആശംസ അറിയിച്ചു. യോഗത്തിൽ ധ്വനി കലാകായിക വേദിയുടെ ഭാരവാഹികളായ ജിഷ്ണു പി എ സ്വാഗതവും  അനഘ് ഇ ടി കെ നന്ദിയും രേഖപ്പെടുത്തി.
പ്രസ്തുത പരിപാടിയിൽ ധ്വനി കലാകായിക വേദിയുടെ പുതിയ ജേഴ്സി പ്രകാശനം ചെയ്തു. ചടങ്ങിൽ മണിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ടി കെ അഷറഫ് മാസ്റ്റർ ധ്വനി കലാകായിക വേദിയുടെ സെക്രട്ടറി അനുരാഗിന് ജേഴ്സി കൈമാറി ഉദ്ഘാടനം ചെയ്തു.

Post a Comment

0 Comments