തോടന്നൂര്‍, മേലടി, പേരാമ്പ്ര ബ്ലോക്കുകള്‍ക്കു കീഴിലുള്ള ഗ്രാമപഞ്ചാത്തുകളിലെ സംവരണ വാര്‍ഡുകള്‍ ജില്ലാ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നറുക്കെടുപ്പില്‍ ആയഞ്ചേരി, വില്യാപ്പള്ളി, മണിയൂര്‍, തിരുവള്ളൂര്‍, തുറയൂര്‍, കീഴരിയൂര്‍, തിക്കോടി, മേപ്പയൂര്‍, ചെറുവണ്ണൂര്‍, നൊച്ചാട്, ചങ്ങരോത്ത്, കായണ്ണ, കൂത്താളി, പേരാമ്പ്ര, ചക്കിട്ടപ്പാറ എന്നീ ഗ്രാമപഞ്ചായത്തുകളിലെ സംവരണ സീറ്റുകളാണ് തെരഞ്ഞെടുത്തത്.
ഗ്രാമപഞ്ചായത്ത്, സംവരണ വിഭാഗം, വാര്‍ഡ് നമ്പര്‍, വാര്‍ഡിന്റെ പേര് എന്നീ ക്രമത്തില്‍
1. ആയഞ്ചേരി ഗ്രാമപഞ്ചായത്ത്
പട്ടികജാതി സംവരണം: 10- കുറ്റ്യാടി പൊയില്‍
സ്ത്രീ സംവരണം: 1- മിടിയേരി, 2-അഞ്ചുകണ്ടം, 3-കീരിയങ്ങാടി, 4-തണ്ണീര്‍ പന്തല്‍, 5-കടമേരി, 7-മുക്കടത്തും വയല്‍, 12-കടമേരി വെസ്റ്റ്, 13-കീരിയങ്ങാടി സൗത്ത്, 15-പൊയില്‍പാറ.
2. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്
പട്ടികജാതി സംവരണം: 14-പയംകുറ്റിമല ഈസ്റ്റ്
സ്ത്രീ സംവരണം: 3-വില്ല്യാപ്പള്ളി ടൗണ്‍, 4-തിരുമന, 5-ചേരിപ്പൊയില്‍, 8- കൊളത്തൂര്‍, 9- മനത്താമ്പ്ര, 11-മേമുണ്ട, 12- കീഴല്‍, 17-പയംകുറ്റിമല, 18-ചല്ലിവയല്‍, 19-അരകുളങ്ങര, 21-കൂട്ടങ്ങാരം.
3. മണിയൂര്‍ ഗ്രാമപഞ്ചായത്ത്
പട്ടികജാതി സംവരണം: 17-ചെല്ലട്ട്‌പൊയില്‍
സ്ത്രീ സംവരണം: 3-മുടപ്പിലാവില്‍ സെന്റര്‍, 4-മന്തരത്തൂര്‍, 5-വെട്ടില്‍ പീടിക, 6-എടത്തുംകര, 7-കുറുന്തോടി ഈസ്റ്റ്, 10-ചെരണ്ടത്തൂര്‍, 13-മണിയൂര്‍ നോര്‍ത്ത്, 15-മണിയൂര്‍ തെരു, 16-കുന്നത്തുകര, 18-മീനത്ത്കര, 22-പതിയാരക്കര സെന്റര്‍, 23-നടുവയല്‍.
4. തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത്
പട്ടികജാതി സംവരണം: 14-തിരുവള്ളൂര്‍ ടൗണ്‍
സ്ത്രീ സംവരണം: 1-വള്ള്യാട്, 2-വള്ള്യാട് ഈസ്റ്റ്, 4-പൈങ്ങോട്ടായി, 5-കണ്ണമ്പത്ത്കര, 6-തിരുവള്ളൂര്‍ സെന്റര്‍, 8-തണ്ടോട്ടി, 12-വെള്ളുക്കര, 17-തോടന്നൂര്‍ ടൗണ്‍, 19-ചെമ്മരത്തൂര്‍ വെസ്റ്റ്, 20-ചെമ്മരത്തൂര്‍ ടൗണ്‍, 22-കോട്ടപ്പള്ളി.
5. തുറയൂര്‍ ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 3-തോലേരി
പട്ടികജാതി സംവരണം: 12-കുന്നംവയല്‍
സ്ത്രീ സംവരണം: 2-ഇടിഞ്ഞകടവ്, 6-ഇരിങ്ങത്ത് കുളങ്ങര, 7-കൊറവട്ട, 8-പാക്കനാര്‍പുരം, 10-ആക്കൂല്‍, 14-പയ്യോളി അങ്ങാടി.
6. കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത്
പട്ടികജാതി സംവരണം: 10-നടുവത്തൂര്‍ സൗത്ത്
സ്ത്രീ സംവരണം: 2-കീഴരിയൂര്‍ വെസ്റ്റ്, 3-കീഴരിയൂര്‍ സെന്റര്‍, 4-മാവട്ടുമല, 9-നമ്പ്രത്ത്കര വെസ്റ്റ്, 11-തത്തംവള്ളി പൊയില്‍, 12-മണ്ണാടി, 13-കീരംകുന്ന്.
7. തിക്കോടി ഗ്രാമപഞ്ചായത്ത്
പട്ടികജാതി സംവരണം: 1-തൃക്കോട്ടൂര്‍ വെസ്റ്റ്
സ്ത്രീ സംവരണം: 2-തൃക്കോട്ടൂര്‍ നോര്‍ത്ത്, 4-പള്ളിക്കര സെന്‍ട്രല്‍, 6-പള്ളിക്കര ഈസ്റ്റ്, 7-പുറക്കാട് കൊപ്രക്കണ്ടം, 11-കോഴിപ്പുറം, 12-തിക്കോടി ടൗണ്‍, 15-തിക്കോടി വെസ്റ്റ്, 17-തൃക്കോട്ടൂര്‍ സൗത്ത്, 18-തൃക്കോട്ടൂര്‍.
8. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത്
പട്ടികജാതി സംവരണം: 15-മരുതേരിപറമ്പ്
സ്ത്രീ സംവരണം: 5-മഠത്തുംഭാഗം, 6-മേപ്പയ്യൂര്‍ ഹൈസ്‌കൂള്‍, 11-ചാവട്ട്, 12-നിടുംപൊയില്‍, 13-മാമ്പൊയില്‍, 14-നരക്കോട്, 16-മഞ്ഞക്കുളം, 17-പാവട്ടുകണ്ടിമുക്ക്, 18-നരിക്കുനി, 19-വിളയാട്ടൂര്‍.
9. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 11-എടച്ചേരിച്ചാല്‍
പട്ടികജാതി സംവരണം: 6-കുട്ടോത്ത്
സ്ത്രീ സംവരണം: 1-പെരിഞ്ചേരികടവ്, 2-ആവള, 7-എടക്കയില്‍, 8-ചെറുവണ്ണൂര്‍, 9-അയോല്‍പടി, 10-കണ്ടീത്താഴ, 12-തെക്കുംമുറി, 14-പടിഞ്ഞാറക്കര.
10. നൊച്ചാട് ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 13-കരിമ്പാം കുന്ന്
പട്ടികജാതി സംവരണം: 7-കൈതക്കല്‍
സ്ത്രീ സംവരണം: 1-എടത്തും ഭാഗം, 3-വാല്ല്യക്കോട്, 4-ഹോമിയോ സെന്റര്‍, 6-ചേനോളി, 12-ചാലിക്കര, 14-നാഞ്ഞൂറ, 16-രയരോത്ത് മുക്ക്, 18-അഞ്ചാം പീടിക.
11. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 19-കൂനിയോട്
പട്ടികജാതി സംവരണം: 16-കന്നാട്ടി
സ്ത്രീ സംവരണം: 1-ചെറിയകുമ്പളം, 4-തരിപ്പിലോട്, 5-ജാനകിവയല്‍, 7-ആവടുക്ക, 9-ചങ്ങരോത്ത്, 11-കുളക്കണ്ടം, 14-പുറവൂര്‍, 17-വടക്കുമ്പാട്, 20-പാറക്കടവ്.
12. കായണ്ണ ഗ്രാമപഞ്ചായത്ത്
പട്ടികജാതി സംവരണം: 5-അമ്പായപ്പാറ
സ്ത്രീ സംവരണം: 2-കുരിക്കള്‍ക്കൊല്ലി, 3-മാട്ടനോട്, 4-പാറമുതു, 6-പൂവത്താംകുന്ന്, 7-മൊട്ടന്തറ, 8-ചെറുക്കാട്, 9-പാടിക്കുന്ന്.
13. കൂത്താളി ഗ്രാമപഞ്ചായത്ത്
പട്ടികജാതി സംവരണം: 9-പനക്കാട്
സ്ത്രീ സംവരണം: 1-ആശാരിപ്പറമ്പ്, 4-കരിമ്പിലമൂല, 5-വിളയാട്ട്കണ്ടി, 8-കൊരട്ടി, 10-പുലിക്കോട്ട്, 13-ഈരാഞ്ഞീമ്മല്‍, 14-കൂത്താളി.
14. പേരാമ്പ്ര ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 11-ഉണ്ണിക്കുന്ന്
പട്ടികജാതി സ്ത്രീ സംവരണം: 15-കിഴിഞ്ഞാണ്യം
പട്ടികജാതി സംവരണം: 20-കൈപ്രം
സ്ത്രീ സംവരണം: 1-ചേനായി, 4-കോളേജ്, 5-മൊയോത്ത് ചാല്‍, 8-പാണ്ടിക്കോട്, 9-കോടേരിചാല്‍, 12-പേരാമ്പ്ര ടൗണ്‍, 16-പാറപ്പുറം, 17-ആക്കൂപറമ്പ്, 19-മൊട്ടന്തറ മുക്ക്.
15. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 8-പ്ലാന്റേഷന്‍
പട്ടികജാതി സംവരണം: 5-ചെങ്കോട്ടക്കൊല്ലി
സ്ത്രീ സംവരണം: 1-പന്നിക്കോട്ടൂര്‍, 2-ചെമ്പനോട, 4-പുഴിത്തോട്, 7-മുതുകാട്, 10-അണ്ണക്കൂട്ടന്‍ചാല്‍, 12-ചക്കിട്ടപാറ, 15-മുടിയന്‍ചാല്‍.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നറുക്കെടുപ്പില്‍ അസിസ്റ്റന്റ് കളക്ടര്‍ ഡോ. എസ് മോഹനപ്രിയ, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഗോപിക ഉദയന്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയരക്ടര്‍ പി ടി പ്രസാദ്, പഞ്ചായത്ത് സെക്രട്ടറിമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.