Ticker

6/recent/ticker-posts

ഗസ്സ സമാധാനത്തിലേക്ക് ആദ്യഘട്ട വെടിനിർത്തലിന് ധാരണ; ഇസ്രായേലും ഹമാസും ധാരണയിലെത്തിയെന്ന് ട്രംപ്

ഗസ്സ സമാധാനത്തിലേക്ക് ആദ്യഘട്ട വെടിനിർത്തലിന് ധാരണ; ഇസ്രായേലും ഹമാസും ധാരണയിലെത്തിയെന്ന് ട്രംപ്
 ഗസ്സ വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടത്തിൽ ഇസ്രായേലും ഹമാസും ധാരണയിലെത്തിയതായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. സോഷ്യല്‍മീഡിയയിലൂടെയാണ് ട്രംപ് ഈ കാര്യം അറിയിച്ചത്.
വെടിനിർത്തൽ പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ എല്ലാ വ്യവസ്ഥകളും നടപ്പാക്കുന്നത് സംബന്ധിച്ച് ഇരൂകൂട്ടരും ധാരണയിലെത്തിയതായി ട്രംപ് അറിയിച്ചു.
മുഴുവൻ ബന്ദികളെയും വളരെ വേഗം മോചിപ്പിക്കും, ഇസ്രായേൽ അവരുടെ സൈന്യത്തെ ധാരണ പ്രകാരം പിൻവലിക്കുമെന്നുംട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ബന്ദികളെ വിട്ടയക്കുമെന്നാണ് വിവരം ലഭിക്കുന്നത്.വെടിനിര്‍ത്തല്‍ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും ഈആഴ്ച അവസാനം താൻ മിഡിൽ ഈസ്റ്റിലേക്ക് പോയേക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് വെടിവെടിനിര്‍ത്തല്‍ ധാരണയെക്കുറിച്ചുള്ള വാര്‍ത്തകളും പുറത്ത് വന്നു തുടങ്ങിയത് :
എന്നാൽ വെടിനിർത്തൽ ധാരണക്ക് ശേഷവും ഇസ്രായേൽ ആക്രമണം നടന്നതായും റിപ്പോർട്ടുകൾ വരുന്നു
 

Post a Comment

0 Comments