Ticker

6/recent/ticker-posts

ഇന്ത്യയിലെ ജനാധിപത്യവും, മതനിരപേക്ഷ മൂല്യങ്ങളും സംരക്ഷിക്കണം: മുജാഹിദ് പ്രതിനിധി സമ്മേളനം


പയ്യോളി   : ഇന്ത്യയിലെ ജനാധിപത്യവും, മതനിരപേക്ഷ മൂല്യങ്ങളും സംരക്ഷിക്കേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്ന് മുജാഹിദ് മണ്ഡലം പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു.
കുടുംബം, സമൂഹം, ധാർമ്മികത എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മണ്ഡലം കമ്മിറ്റിയാണ് പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചത്
വംശീയതയും, വർഗീയ ചിന്തകളും പ്രചരിപ്പിക്കപ്പെടുന്നത് ആശങ്കാജനകമാണ്.ഇത് സമൂഹത്തിൻ്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നത് സമൂഹം തിരിച്ചറിയണം.
വികസനവും, സമൂഹത്തിൻ്റെ അടിസ്ഥാന ആവശ്യങ്ങളും രാഷ്ട്രീയ ചർച്ചക്ക് വിധേയമാകുന്നതിന് പകരം വിദ്വേഷ പ്രചാരണങ്ങൾ ബോധപൂർവ്വം സൃഷ്ടിക്കുന്നത് രാജ്യത്ത് വലിയ പ്രത്യാഘാതങ്ങൾ ക്ഷണിച്ച് വരുത്തുമെന്നും മുജാഹിദ് പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു.
സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു ജില്ലാ ട്രഷറർ ഖലീൽ റഹ്മാൻ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു.
പയ്യോളി മണ്ഡലം പ്രസിഡണ്ട് സ്വാഗതവും
യൂത്ത് പ്രസിഡൻറ്സഫീർ പയ്യോളി നന്ദിയും പറഞ്ഞു.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ അടുത്ത മൂന്നുവർഷത്തേക്കുള്ള മണ്ഡലം ഭാരവാഹികളായി 
മണ്ഡലം പ്രസിഡണ്ട് TP അബ്ദുൽ അസീസ് 
വൈസ് പ്രസിഡൻ്റ്മാർ  അഹമ്മദ് CMK,
 മുസ്തഫ കെ .
മണ്ഡലം സെക്രട്ടറിയായി മുഹമ്മദലി PVK
ജോയിൻ സെക്രട്ടറിമാരായി  അബ്ദുറസാഖ് മർഹബ , അബ്ദുൽ ഖാദർ അൻഹാർ 
ട്രഷറർ :അബ്ദുസ്സലാം ponari എന്നിവരെ തിരഞ്ഞെടുത്തു


Post a Comment

0 Comments