Ticker

6/recent/ticker-posts

ലോക പാലിയേറ്റീവ് കെയർ ദിനാചരണം - കൊയിലാണ്ടി മേഖല സന്ദേശ റാലിയും ജനകീയ സംഗമവും സംഘടിപ്പിച്ചു

നന്തി:ലോക പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി കിപ് കൊയിലാണ്ടി മേഖല, ദയ സ്നേഹതീരം പാലിയേറ്റീവ് കെയർ തിക്കോടി,നന്തി സബ് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സന്ദേശ റാലിയും ജനകീയ സംഗമവും സംഘടിപ്പിച്ചു.ജനകീയ സംഗമം മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.കിപ് കൊയിലാണ്ടി മേഖലാ ചെയർമാൻ ടി.ടി ബഷീർ അധ്യക്ഷനായി. കിപ് ജനറൽ സെക്രട്ടറി എം.കെ കുഞ്ഞമ്മദ് പ്രതിജ്ഞക്ക് നേതൃത്വം നൽകി.കാട്ടുകണ്ടി കുഞ്ഞബ്ദുള്ള മുഖ്യാഥിതിയായി പങ്കെടുത്തു. ഐ.എ.പി.സി കേരള വൈസ് ചെയർമാൻ അബ്ദുൽ മജീദ് നരിക്കുനി പാലിയേറ്റീവ് കെയർദിന സന്ദേശ പ്രഭാഷണം നടത്തി. കിപ് വൈസ് ചെയർമാൻ,ഇ.കെ ശ്രീനിവാസൻ, ടി. വി. ഗഫൂർ മാസ്റ്റർ, ഗ്രാമ പഞ്ചായത്തംഗം റഫീഖ് പുത്തലത്ത്,ബിനേഷ് ചേമഞ്ചേരി,റഷീദ് മണ്ടോളി,ധനേഷ് കുമാർ ഉള്ള്യേരി,ദാമദോരൻ പുതുവോത്ത്, അംബിക പ്രകാശ് എന്നിവർ സംസാരിച്ചു.കിപ് കൊയിലാണ്ടി മേഖലാ സെക്രട്ടറി കെ.അബ്ദുറഹ്‌മാൻ സ്വാഗതവും ടി.വി മുഹമ്മദ് നജീബ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments