Ticker

6/recent/ticker-posts

കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടുത്തം 3 നില കെട്ടിടത്തിൽ പത്ത് കടകളിലേക്ക് തീ പടർന്നു.

കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടുത്തം. പത്ത് കടകളിലേക്ക് തീ പടർന്നു. ബസ്റ്റാൻഡിന് സമീപത്തെ കെ വി കോംപ്ലക്സിലെ കടകളിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്.

മൂന്ന് നില കെട്ടിടത്തിലാണ് അഗ്നിബാധ ഉണ്ടായിരിക്കുന്നത്. അപകടത്തിൽ ആളപായമില്ല. 5 യുണിറ്റ് ഫയർ ഫോഴ്‌സെത്തി തീ അണച്ചുകൊണ്ടിരിക്കുകയാണ്
അഗ്നിശമന സേനക്കൊപ്പം പൊലീസും നാട്ടുകാരും തീ അണക്കാൻ ശ്രമിക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ദുരന്തത്തിൽ കണക്കാക്കുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം

Post a Comment

0 Comments