മൂടാടി : മൂടാടി ഗ്രാമപഞ്ചായത്തിൽ "സ്ത്രീ ക്യാമ്പയിൻ " ആരോഗ്യമുള്ള സ്ത്രീകൾ, ശക്തമായ സമൂഹം എന്ന പരിപാടിക്ക് തുടക്കമായി. കുടുംബരോഗ്യകേന്ദ്രത്തിൽ വെച്ച് ശ്രീ ആഞ്ജനേയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസ് ന്റെ നേതൃത്വത്തിൽ ഡെന്റൽ ക്യാമ്പും, മലബാർ മെഡിക്കൽ കോളേജ് & റിസർച്ച് സെന്ററിന്റെ നേതൃത്വത്തിൽ "സ്ത്രീകൾക്കിടയിലെ ക്യാൻസറും അതിന്റെ പ്രതിരോധവും ", "സ്ത്രീകൾക്കിടയിലെ മാനസികാരോഗ്യം " എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസും നടത്തി. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് CK ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ ഓഫീസർ Dr. രഞ്ജിമാ N മോഹൻ അധ്യക്ഷത വഹിച്ചു. മേലടി chc ഹെൽത്ത് സൂപ്പർവൈസർ സജിത്ത് ബാബു ആശംസകൾ അറിയിച്ചു. Dr. രാഗേഷ് രാമചന്ദ്രൻ (കമ്മ്യൂണിറ്റി മെഡിസിൻ,എംഎംസി ), Dr. ലിന്റ (psychiatrist)എന്നിവർ ക്ലാസ്സ് എടുത്തു. എച്ച്. ഐ ജഷീന സ്വാഗതവും, ശ്രീ. മുജീബ് k നന്ദിയും പറഞ്ഞു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.