Ticker

6/recent/ticker-posts

വടകര കുട്ടത്ത് വയോധികൻ ബസ് ഇടിച്ചു മരണപ്പെട്ടു

വടകര കുട്ടത്ത് വയോധികൻ ബസ് ഇടിച്ചു മരണപ്പെട്ടു
വടകര കുട്ടോത്ത് സ്വദേശി ഏറാംവെള്ളി നാരായണൻ (66) ആണ് മരിച്ചത്. പേരാമ്പ്ര- വടകര റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹരേറാം ബസാണ് ഇടിച്ചത്.
ശനിയാഴ്ച രാവിലെയാണ് ഇന്ത്യന്‍ ബാങ്ക് മുൻ ജീവനക്കാരനായിരുന്ന ഏറാംവെള്ളി നാരായണനെ ബസ് ഇടിച്ചത്. വടകര കുട്ടോത്തെ വീട്ടിന് മുന്നില്‍ നിന്നും വടകരയിലേക്ക് പോകാന്‍ ബസ് കാത്ത് നിന്ന നാരായണനെ അമിത വേഗതയിലെത്തിയ ബസിന്റെ പിന്‍ഭാഗമാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ നിര്‍ത്തിയ കാറിന് മുകളിലേക്ക് ഇദ്ദേഹം തെറിച്ച് വീഴുകയായിരുന്നു

Elderly man dies after being hit by bus in Kuttam, Vadakara

Post a Comment

0 Comments