Ticker

6/recent/ticker-posts

താമരശ്ശേരി ചുരത്തിൽ ആറാം വളവിൽ വീണ്ടും കണ്ടെയ്നര്‍ ലോറി കുടുങ്ങി.

താമരശ്ശേരി ചുരത്തിൽ ആറാം വളവിൽ  വീണ്ടും കണ്ടെയ്നര്‍ ലോറി കുടുങ്ങി. പുലർച്ചെ ഒന്നരയ്ക്ക് കുടുങ്ങിയ കണ്ടെയ്നര്‍ ലോറി ക്രയിനുപയോഗിച്ച് രാവിലെ 6 മണിയോടെയാണ് മാറ്റിയത്. ചുരത്തില്‍ ഗതാഗത കുരുക്ക് തുടരുകയാണ്. വളവില്‍നിന്നും തിരിക്കുന്നതിനിടെ കണ്ടയ്നര്‍ ഒരു വശത്തേക്ക് ചരിയുകയായിരുന്നു. ഒന്നര മുതല്‍ ആറു മണി വരെ ചെറുവാഹനങ്ങള്‍ മാത്രമാണ് കടന്നു പോയത്. ചുരത്തിലിപ്പോഴും ഗതാഗത കുരുക്ക് അനുഭവപ്പെടുന്നതാണ് വിവരം

Post a Comment

0 Comments