Ticker

6/recent/ticker-posts

മോയിൻ കുട്ടി വൈദ്യർ സ്മാരക അവാർഡ് വി.കെ ബഷീറിന്

 


പയ്യോളി : മഹാ കവി മോയിൻ കുട്ടി വൈദ്യർ സ്മാരക അവാർഡ് പയ്യോളി സ്വദേശി വി.കെ ബഷീറിന് .ദഫ് മുട്ട് ഇനത്തിലാണ് അവാർഡ് ലഭിച്ചത്. അരനൂറ്റാണ്ട് കാലം അറബന ,ദഫ്മുട്ട്, കളരിപ്പയറ്റ് ,തുടങ്ങി അനേകം കലാരൂപങ്ങളിൽ മികവ് തെളിയിച്ച ബഷീർ ഇതിനകം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.2000-ലെ പ്രസാർ ഭാരതി പുരസ്കാരം, 2016-ലെ ഫോക്‌ലോർ അക്കാദമി അവാർഡ്, 2019-ലെ ഫോക്‌ലോർ അക്കാദമി ഫെലോഷിപ്പ് എന്നിവയ്ക്കു പുറമേയാണ്  ഈ വർഷത്തെ മോയിൻ കുട്ടി വൈദ്യർ സ്മാരക അവാർഡും ലഭ്യമായത്.പരേതനായ സൂപ്പി ഉസ്താദ്,അബ്ദുള്ള ഉസ്താദ്, തിക്കോടി ഹാജി ഗുരുക്കൾ, തോലേരി മൊയ്തു ഉസ്താദ്, കുരിയാടി മൊയ്തു ഉസ്താദ് തുടങ്ങിയവരുടെ ശിക്ഷണത്തിൽ കലാ-കായികാഭ്യാസങ്ങളും അയോധന കലകളും സ്വായത്തമാക്കിയ ബഷീർ അറുപത്തി ഏഴാം വയസ്സിലും യുവത്വത്തിൻ്റെ പ്രസരിപ്പോടെ ശിഷ്യന്മാർക്ക് കലയുടെ കലവറ പകർന്നു നൽകുകയാണ്.ബഹ്റൈൻ ,ഷാർജ ,ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ പ്രവാസ ജീവിതം നയിച്ചപ്പോഴും പെട്രോളിൻ്റെ ഗന്ധമുള്ള ഊഷര ഭൂമിയിൽ മാപ്പിള കലയുടെ സന്ദേശവാഹകനായിരുന്നു, ബഷീർ.കേരളത്തിൻ്റെ മാപ്പിളാ കലാരംഗത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ബഷീർ ഇപ്പോൾ പതിയാരക്കരയിലാണ് താമസം.സ്ക്കൂൾ കലോത്സവങ്ങളിൽ വിധികർത്താവായി ജില്ലയിലുടനീളം സഞ്ചരിക്കാറുള്ള ബഷീർ ഇപ്പോഴും നാട്ടിൽ, താൻ സ്വായത്തമാക്കിയ മാപ്പിള കല പരിപോഷിപ്പിക്കാനുള്ള ഭഗീര ശ്രമത്തിലാണ്.അവാർഡ് നിർണ്ണയ കമ്മിറ്റിയിൽ വി.ടി.മുരളി ഡോ. സലീം എടരിക്കോട് ,ഡോ. കെ.കെ മുഹമ്മദ് സത്താർ എന്നിവരായിരുന്നു അംഗങ്ങൾ.അക്കാദമി ചെയർമാൻ ഡോ:ഹുസ്സയിൻ രണ്ടത്താണിയാണ് അവാർഡ് പ്രഖ്യാപിച്ചത്.പയ്യോളി വടക്കെ കാഞ്ഞിരോളി

മൊയ്തു–കദീശ ദമ്പതികളുടെ മകനാണ് ബഷീർ


Post a Comment

0 Comments