Ticker

6/recent/ticker-posts

സ്കൂൾ കാലോത്സവത്തിന് വിപുലമായ തുടക്കം കുറിച്ച് ബി ടി എം എച്ച് എസ് എസ് തുറയൂർ



തുറയൂർ : ബി ടി എം എച്ച് എസ് എസ് 
തുറയൂരിലെ ഈ വർഷത്തെ കലാമേളയ്ക് സംഗീതത്മകമായ തുടക്കം. പ്രശസ്ത ഗായകൻ ശ്രീ അരുൺ കുമാർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ. യൂ സി വാഹിദ് ആദ്യക്ഷത വഹിച്ചു. പ്രാധാന്യപിക ശ്രീമതി. പി കെ സുചിത്ര സ്വാഗതവും കാലോത്സവം കൺവീനർ ശ്രീ. ആർ. ശരത് നന്ദിയും പറഞ്ഞു.പി ടി എ ഭാരവാഹിയായ രവി വള്ളത്ത്, എം പി ടി എ പ്രസിഡന്റ് ശ്രീമതി. അഫ്സത്ത്,പിടിഎ അംഗം ശ്രീമതി. സുലേഖ എന്നിവരും, ശ്രീമതി.എം ജയ, ശ്രീ. സി എ നൗഷാദ്, ശ്രീ. ഷോബിത് ആർ പി, ശ്രീ. നിസാർ എം സി, ശ്രീ. വിജിലേഷ് എ, കുമാരി. സിയ ആബിദ് എന്നിവർ ആശംസ അറിയിച്ചു. തുടർന്ന് ഗായകൻ അരുൺ കുമാറിന്റെ നേതൃത്വത്തിൽ സംഗീത് വിരുന്ന് അരങ്ങേറി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലാമേള ബുധനാഴ്ച്ച വൈകിട്ടോടെ അവസാനിക്കും.

Post a Comment

0 Comments