Ticker

6/recent/ticker-posts

പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മുൻ അധ്യാപകന്റെ സ്നേഹ സമ്മാനം; കുടിവെള്ള പദ്ധതി സമർപ്പിച്ചു.

 
പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മുൻ അറബി അധ്യാപകനായ എ വി മുഹമ്മദ് മാസ്റ്ററുടെ സ്നേഹ സമ്മാനമായി 1500 ഓളം വിദ്യാർത്ഥികൾക്ക് ഉപകരിക്കുന്ന തരത്തിൽ ശുദ്ധീകരിച്ച കുടിവെള്ള പദ്ധതി സമർപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ പദ്ധതി സമർപ്പണം എ വി മുഹമ്മദ് മാസ്റ്റർ നിർവഹിച്ചു. പ്രത്യേകം തയ്യാറാക്കിയ കുടിവെള്ള ശുചീകരണ പ്ലാന്റിൽ കിണർ വെള്ളം എല്ലാതരത്തിലുമുള്ള അഴുക്കുകളും നീക്കുകയും ബാക്ടീരിയകളെ അടക്കം നശിപ്പിക്കുകയും ചെയ്ത ശേഷമാണ് വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നത്. മുഴുവൻ ക്ലാസുകളിലേക്കും എത്തുന്ന തരത്തിൽ ഏഴ് ഭാഗങ്ങളിലായി 14 ടാപ്പുകളും വെള്ളം ശേഖരിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വർഷങ്ങളോളം കാത്തിരുന്ന ഒരു പദ്ധതിയാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. കുടിവെള്ളം വീട്ടിൽ നിന്ന് സ്വന്തം ബാഗിൽ വഹിച്ചു കൊണ്ടുവരേണ്ട പ്രയാസം കുട്ടികൾക്ക് ഒഴിവാകും.

പിടിഎ പ്രസിഡണ്ട് എൻ അജിത് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. വി അബ്ദുൽ സലീം അധ്യക്ഷനായി. ഹെഡ്മാസ്റ്റർ പി കെ മഹേഷ്, പ്രിൻസിപ്പാൾ ഇ എസ് സിന്ധു, എം പി ടി എ ചെയർ പേഴ്സൺ ജാസ്മിൻ, കെ അബ്ദുസലീം, കെ മുബീന, വി എച്ച് അബ്ദുൽ സലാം എന്നിവർ സംസാരിച്ചു.

Post a Comment

0 Comments