Ticker

6/recent/ticker-posts

അജ്ഞാത നമ്പറിൽ നിന്ന് വന്ന ലിങ്ക് ഓപ്പൺ ചെയ്തു യുവാവിന്റെ മൂന്നരലക്ഷം നഷ്ടമായി

അജ്ഞാത നമ്പറിൽ നിന്ന് വന്ന ലിങ്ക് ഓപ്പൺ ചെയ്തു യുവാവിന്റെ മൂന്നരലക്ഷം നഷ്ടമായി
മൊബൈൽ ഫോൺ ഹാക്ക് ചെയ്താണ് പണം തട്ടിയത്  . മൂക്കന്നൂർ സ്വദേശിയായ മെബിൻ എമേഴ്സിനാണ് സ്മാർട്ട്ഫോൺ ഹാക്ക് ചെയ്തതിനെ തുടർന്ന് പണം നഷ്ടപ്പെട്ടത്. വിദേശ നമ്പറിലേക്ക് വന്ന ഒരു ലിങ്ക് തുറന്നതാണ് ഈ സൈബർ തട്ടിപ്പിന് ഇരയാകാൻ കാരണമായി തീർന്നത്.
യുകെയിൽ ആയിരുന്ന മെബിന്റെ ഫോണിലേക്ക് ഒരു അജ്ഞാത നമ്പറിൽ നിന്ന് ഒരു ലിങ്ക് സന്ദേശമായി ലഭിച്ചു. ഈ ലിങ്ക് തുറന്നതോടെ ഫോണിന്റെ പൂർണ്ണ നിയന്ത്രണം തട്ടിപ്പുകാർക്ക്. കൈവശപ്പെടുത്തി യൂസർ നെയിമും പാസ്‌വേഡും ആവശ്യപ്പെട്ട് സന്ദേശങ്ങൾ വന്നെങ്കിലും, മെബിൻ അത് നൽകിയില്ല. എന്നിട്ടും അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കപ്പെട്ടു. ലിങ്ക് തുറന്നതിലൂടെ തട്ടിപ്പുകാർ ഫോണിന്റെ ഡാറ്റാബേസിൽ പ്രവേശിച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്.
മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ അജ്ഞാത നമ്പറുകളിൽ നിന്നുള്ള ലിങ്കുകൾ തുറക്കാതിരിക്കരുതെന്ന്   സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു

Post a Comment

0 Comments