Ticker

6/recent/ticker-posts

ജൽജീവൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച മണിയൂരിലെ അമ്പലമുക്ക് -മാങ്ങിൽ കൈ റോഡ് യാത്രയോഗ്യമാക്കുക ജനകീയ സമരസമിതി പ്രതിഷേധിച്ചു

മണിയൂർ :ജൽജീവൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച മണിയൂരിലെ അമ്പലമുക്ക് -മാങ്ങിൽ കൈ റോഡ് പൂർണ്ണമായും തകർന്നു നാട്ടുകാർ പ്രതിഷേധിച്ചു. നാഷണൽ ഹൈവേയിലേക്ക് എത്തിപ്പെടാൻ പ്രദേശവാസികൾ ഉപയോഗിക്കുന്ന റോഡ് പൂർണ്ണമായും തകർന്ന നിലയിലാണ് 
അമ്പലമുക്ക് - നീലിയലുത്ത് കടവ് - മാങ്ങിൽ കൈ റോഡ്, അമ്പലമുക്ക് - അംഗണവാടി - ചിറക്കര മീത്തൽ റോഡ് എന്നിവ മൂന്ന് വർഷമായി ഈ അവസ്ഥയിൽ തകർന്ന് കിടക്കുകയാണ്.
പൊടിയിലും ചെളിയിലും കുഴികളിലും കാൽനട യാത്ര പോലും സാധ്യമല്ല രോഗികളെ ആശുപത്രിയിലെത്തിക്കാൻ കഴിയുന്നില്ല,റോഡിൽ വീഴാതെ അംഗണവാടിയിലേക്ക് കുഞ്ഞുങ്ങളെ കൊണ്ടുപോകാൻ സാധിക്കുന്നില്ല, 
കക്ഷിരാഷ്ട്രീയ ഭേദമന്യേ കുട്ടികളും സ്ത്രീകളുമുൾപ്പെടെ നിരവധി പേർ റോഡു പരോധ സമരത്തിൽ പങ്കെടുത്തു. റോഡ് ഉടൻ യാത്രയോഗ്യ
മാക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടിയുമായി മുന്നോട്ടു പോകുമെന്നും ജനകീയ സമരസമിതി അറിയിച്ചു.

Post a Comment

0 Comments