Ticker

6/recent/ticker-posts

മുസമ്മിലിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി


പയ്യോളി എലത്തൂരിൽ വാഹനാപകടത്തിൽ മരണപ്പെട്ട പയ്യോളി സ്വദേശി മുസമ്മിലിന്ന് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി.
സലഫി കോളേജിലെ വിദ്യാർത്ഥിയാണ് മുസമ്മിൽ. സഹപാഠിയെ അവസാന നോക്ക് കാണാൻ എത്തിയപ്പോൾ കണ്ട് നിൽക്കാൻ കഴിയാതെ വിങ്ങിപ്പൊട്ടി  കൂട്ടുകാരുടെ കൂട്ടകരച്ചിലിൽ ചുറ്റുമുണ്ടായിരുന്നവരെയും കരയിച്ചു.
പയ്യോളി ചാലിൽ റോഡിൽ വടക്കേ മൂപ്പിച്ചതിൽ വീട്ടിലേക്ക് ആയിരക്കണക്കിന് ആളുകളാണ് അവസാനമായി കാണാൻ ഒഴുകിയെത്തിയത്.പയ്യോളിയിലെ ഫ്രൂട്ട്സ് വ്യാപാരിയായ എംസി സമീറിന്റെ ഇളയ മകനാണ് മുസമ്മിൽ സഹോദരനായ റിസ് വാനുമെന്നിച്ച് പിതാവിനെ സഹായിക്കാൻ ഫ്രൂട്ട്സ് എടുക്കാൻ വേണ്ടി പുലർച്ചെ പുറപ്പെട്ടതായിരുന്നു ഇരുവരും.
 എലത്തൂരിൽ വെച്ച് അപ്രതീക്ഷിതമായി വന്നെത്തിയ വാഹന അപകടത്തിലാണ് രണ്ട് പേർക്കും പരിക്കേറ്റത് ഗുരുതരമായ പരിക്കേറ്റ മുസമ്മിൽ ഇന്നലെ പുലർച്ചെ മരണപ്പെടുകയായിരുന്നു. സഹോദരൻ റിസ് വാൻ പരിക്കുകളോട് ചികിത്സയിലാണ്.വീട്ടിലെ പൊതുദർശനത്തിനു ശേഷം വൈകിട്ട് 6 30 ഓടെ അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്തു.
സമീറയാണ് മാതാവ്.
നജ് വ ഫാത്തിമ സഹോദരിയാണ്.
 

Post a Comment

0 Comments