Ticker

6/recent/ticker-posts

രാജ്യവ്യാപക തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണത്തിനായി നടപടികൾ ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ നീക്കം

ന്യൂഡൽഹി: രാജ്യവ്യാപക തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണത്തിനായി നടപടികൾ ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷൻ. അടുത്ത വർഷം ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ചു. അതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതിനായി സംസ്ഥാന സിഇഒ മാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
2002-ലെ പട്ടികയെ അടിസ്ഥാനമാക്കിയാണ് വോട്ടർപട്ടിക പുതുക്കൽ. ഇതിന്‌ മൂന്നുമാസം സമയപരിധിയാണ് കണക്കാക്കുന്നത്. 2002-ലെ പട്ടികയിലുള്ളവർക്ക് പേര് നിലനിർത്താൻ പുതിയ രേഖകൾ വേണ്ട, അതിനു ശേഷം പേരുചേർത്ത 2025 ലെ പട്ടികയിലുള്ളവർ തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെടുന്ന രേഖകൾ സമർപ്പിക്കണം. കമ്മിഷന്‍റെ പട്ടികയിലുള്ള 11 രേഖകൾക്കൊപ്പം ആധാർ കാർഡും പരിഗണിക്കുന്നതായിരിക്കും.
ഇത് സംബന്ധിച്ച് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നീക്കം.

The Election Commission is moving to submit an affidavit to the Supreme Court stating that steps have been taken to revise the nationwide active voter list.

Post a Comment

0 Comments