Ticker

6/recent/ticker-posts

ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ 8 മരണം 25 പേർക്ക് പരിക്ക്

കർണാടക ഹാസനിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ചു. 25 പേർക്ക് പരുക്കേറ്റു. ട്രക്ക് ഡ്രൈവറെ പൊലീസ് പിടികൂടി. ബൈക്കിൽ ഇടിച്ച് ട്രക്ക് നിയന്ത്രണം വിട്ടതെന്ന് അറസ്റ്റിലായ ഡ്രൈവർ ഭുവനേഷ് പോലീസിനോട് പറഞ്ഞു മരിച്ചവരുടെകുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ  5 ലക്ഷം ധനസഹായം  പ്രഖ്യാപിച്ചു.
മരിച്ചവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. യുവാക്കളാണ് മരിച്ചവരിൽ ഏറെയും. ദേശീയപാത 373 ൽ റോഡിൽ എതിർദിശയിൽ നിന്ന് വരികയായിരുന്ന ബൈക്കിനെ ഒഴിവാക്കാൻ ട്രക്ക് ശ്രമിക്കുന്നതിനിടെയാണ് സംഭവം. അപകടത്തിൽ ‍ട്രക്ക് ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്. അപകടത്തിൽ അഞ്ച് പേർ സംഭവസ്ഥലത്ത് നിന്ന് മരിച്ചിരുന്നു. മറ്റ് മൂന്ന് പേർ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
പരിക്കേറ്റ 25 പേരിൽ 18 പേരെ ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (HIMS) പ്രവേശിപ്പിച്ചു. ബാക്കി ഏഴ് പേരെ വിവിധ സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടത്തെ അനുശോചനം അറിയിച്ചു. അപകടത്തെ “ഭയാനകം” എന്ന് വിശേഷിപ്പിച്ച ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ മരണങ്ങളിൽ അനുശോചനം രേഖപ്പെടുത്തി.


8 dead, 25 injured in accident after truck rams into Ganesh idol immersion procession

Post a Comment

0 Comments